
ആലപ്പുഴ: 24.56 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പാതിരപ്പള്ളിയില്‍വെച്ചാണ് ഇവരെ നൊര്‍ത്ത് പൊലീസ് പിടികൂടിയത്. ഇന്നോവ കാറില്‍ കടത്തി കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്.
ചെങ്ങന്നൂര്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. െചങ്ങന്നൂര്‍ മുളക്കുഴ കാരക്കാട്ട് ഉല്ലാസ് ഭവനത്തില്‍ അനന്തു(24), തിട്ടമേല്‍ അര്‍ച്ചന ഭവനില്‍ കെ പി അരുണ്‍(24), മുളക്കുഴ കുന്നത്ത് പുരയിടം രാഹുല്‍(കണ്ണന്‍-27) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്ന് ചെങ്ങന്നൂരിലേയ്ക്ക് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ നോര്‍ത്ത് എസ്.ഐ ടോള്‍സന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. 11 പായ്ക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പ്രണയബന്ധം അവസാനിപ്പിക്കാത്തതിന് അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മകന്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam