പുതുജീവൻ ആശുപത്രിയിൽ എട്ട് വർഷത്തിനിടെ 30 മരണങ്ങൾ; രേഖകൾ എഡിഎം പരിശോധിച്ചു

Web Desk   | Asianet News
Published : Mar 01, 2020, 06:33 PM ISTUpdated : Mar 01, 2020, 06:45 PM IST
പുതുജീവൻ ആശുപത്രിയിൽ എട്ട് വർഷത്തിനിടെ 30 മരണങ്ങൾ; രേഖകൾ എഡിഎം പരിശോധിച്ചു

Synopsis

കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് കോട്ടയം എഡിഎം പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. സ്ഥാപനത്തിലെ രജിസ്റ്ററുകൾ പരിശോധിച്ചതിൽ നിന്നാണ്  മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്

കോട്ടയം: ചങ്ങാനാശേരി തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റ് ആശുപത്രിയിൽ എട്ട് വർഷത്തിനിടെ നടന്നത് 30 മരണങ്ങൾ. ഇതിൽ ആത്മഹത്യകളും ഉൾപ്പെടും. കോട്ടയം എഡിഎം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഗൗരവമേറിയ വിവരങ്ങളാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും എഡിഎം അനിൽ ഉമ്മൻ പറഞ്ഞു. അതേസമയം, സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു അന്തേവാസിയെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് കോട്ടയം എഡിഎം പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. സ്ഥാപനത്തിലെ രജിസ്റ്ററുകൾ പരിശോധിച്ചതിൽ നിന്നാണ്  മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. 2012 മുതൽ  ഇതുവരെ സ്ഥാപനത്തിൽ മുപ്പതിലേറെ മരണങ്ങൾ നടന്നതായി കണ്ടെത്തി. ഇതിൽ ആത്മഹത്യകളും ഉൾപ്പെടും. സ്ഥാപനത്തിന്‍റെ ലൈസൻസ് സംബന്ധിച്ചും തർക്കമുണ്ട്.നിലവിൽ  സ്ഥാപനം പ്രവർത്തിക്കുന്നത് ഹൈക്കോടതിയിലെ നിലനിൽക്കുന്ന കേസുകളുടെ പിൻബലത്തിലാണ്. 

നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, നാട്ടുകാരിൽനിന്നും, ജീവനക്കാരിൽനിന്നും എഡിഎം വിവരങ്ങൾ ശേഖരിച്ചു. രണ്ടു ദിവസത്തിനകം കോട്ടയം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിനിടെ ഇന്നലെ രാത്രിയോടെ മറ്റൊരു അന്തേവാസിയെക്കൂടി സമാന രോഗലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക തയ്യാർ; രണ്ട് മണ്ഡലങ്ങളിലൊഴികെ എല്ലാ സിറ്റിംഗ് എംഎൽഎമാരും പട്ടികയിൽ
ആലപ്പുഴയിൽ തിരക്കിട്ട നീക്കങ്ങൾ; അടിയന്തര ജില്ലാ കമ്മിറ്റി വിളിച്ച്‌ നേതൃത്വം, ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ