
കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 302 ലിറ്റര്‍ വിദേശ മദ്യം കാസര്‍കോട് എക്സൈസ് സംഘം പിടികൂടി. മദ്യം കടത്തിയ ഉമ്മര്‍ ഫാറൂഖിനെ അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു.
കോയിപ്പാടി കുണ്ടംകരയടുക്കത്ത് വച്ചാണ് കാറില്‍ കടത്തുകയായിരുന്ന 302 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചത്. എക്സൈസ് എന്‍ഫോഴ്സ്മെന്‍റിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്. മംഗല്‍പാടി കുക്കാര്‍ സ്വദേശി ഉമ്മര്‍ ഫാറൂഖ് എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് സംഘം കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Also Read: തമിഴ്‌നാട്ടില്‍ മദ്യക്കടയില്‍ മോഷണ ശ്രമം; മലയാളിയെ വെടിവച്ച് പിടികൂടി
കര്‍ണാടകയില്‍ നിന്ന് വിദേശ മദ്യം കടത്തുന്നത് പതിവായതോടെ എക്സൈസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പെരുമ്പള കുണ്ടടുക്കത്ത് വച്ച് കഴിഞ്ഞ ദിവസം 406 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടിയിരുന്നു. നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ ബേവിഞ്ച ഹാഷിമാണ് മദ്യക്കടത്തിന് പിടിയിലായത്. കഴിഞ്ഞ രണ്ട് മാസമായി മദ്യക്കടത്ത് തടയാന്‍ കര്‍ശന പരിശോധനകളാണ് നടക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇനിയും പരിശോധന തുടരാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam