മോഷണം തടയാന്‍ ശ്രമിച്ചപ്പോള്‍, മണിയും സംഘവും ആക്രമിച്ചതോടെ സ്വയരക്ഷക്കായാണ് വെടിവച്ചതെന്ന് പൊലീസ്. 

ഗൂഡല്ലൂര്‍: തമിഴ്‌നാട് നെലാകോട്ട കുന്നലാടിയില്‍ മദ്യക്കടയില്‍ മോഷണം നടത്താന്‍ ശ്രമിച്ച മലയാളിയെ പൊലീസ് വെടിവച്ച് പിടികൂടി. പാട്ടവയലില്‍ താമസിക്കുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി മണി എന്ന സാമ്പാര്‍ മണിയെയാണ് (47) പൊലീസ് പിടികൂടിയത്. മോഷണം തടയാന്‍ ശ്രമിച്ചപ്പോള്‍, മണിയും സംഘവും ആക്രമിച്ചതോടെ സ്വയരക്ഷക്കായാണ് വെടിവച്ചതെന്ന് പൊലീസ് അറിയിച്ചു. മണിയുടെ സുഹൃത്ത് നിലമ്പൂര്‍ സ്വദേശി ചെമ്പകശേരി വീട്ടില്‍ ജിമ്മി ജോസഫിന് (40) വേണ്ടി അന്വേഷണം തുടരുകയാണ്. 

ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. മോഷണശ്രമ വിവരം അറിഞ്ഞ് പട്രോളിംഗ് സംഘം സ്ഥലത്തെത്തിയപ്പോള്‍ മണിയും സംഘവും കത്തിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റതോടെയാണ് പൊലീസ് വെടിയുതിര്‍ത്തത്. മണിയുടെ കാലിനാണ് വെടിയേറ്റത്. ഇതോടെ സംഘത്തിലുണ്ടായിരുന്ന ജിമ്മി ഓടി രക്ഷപ്പെടുകയായിരുന്നു. ജിമ്മിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മണി മോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ ഷിഹാബുദ്ദീന്‍ (47), അന്‍പഴകന്‍ (34) എന്നീ പൊലീസുകാരെ ഗൂഡല്ലൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അരിക്കൊമ്പൻ ചിന്നക്കലാലിലേക്ക് വരാൻ സാധ്യത; ഇപ്പോഴുള്ളത് ലോവർ ക്യാമ്പ് പവർ ഹൗസിന് സമീപം