പൊൻകുന്നം സബ്ബ് ജയിലിൽ 5 ഉദ്യോ​ഗസ്ഥ‍ർ അടക്കം 32 പേ‍ർക്ക് കൊവിഡ്

Published : Jul 29, 2021, 05:12 PM IST
പൊൻകുന്നം സബ്ബ് ജയിലിൽ 5 ഉദ്യോ​ഗസ്ഥ‍ർ അടക്കം 32 പേ‍ർക്ക് കൊവിഡ്

Synopsis

ആകെ 55 തടവുകാരാണ് ജയിലിൽ ഉള്ളത്. കൊവിഡ് നെഗറ്റീവായവർ പ്രത്യേകം നിരീക്ഷണത്തിൽ തുടരുകയാണ്

കോട്ടയം: പൊൻകുന്നം സബ് ജയിലിൽ 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 തടവുകാർക്കും 5 ഉദ്യോഗസ്ഥർക്കുമാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജയിലിൽ നിന്നും ജാമ്യം ലഭിച്ച നാലു പേരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയതോടെയാണ് മുഴുവൻ തടവുകാരേയും പരിശോധിച്ചത്. ആകെ 55 തടവുകാരാണ് ജയിലിൽ ഉള്ളത്. കൊവിഡ് നെഗറ്റീവായവർ പ്രത്യേകം നിരീക്ഷണത്തിൽ തുടരുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം