പുലർച്ചെ ആലുവയിൽ ട്രെയിൻ ഇറങ്ങി, ഓട്ടോറിക്ഷയിൽ നേരെ പെരുമ്പാവൂരിലേക്ക്; പക്ഷേ പിടിവീണു, കഞ്ചാവുമായി 3 പേർ പിടിയില്‍

Published : Mar 02, 2026, 05:13 PM IST
Kanjav Case arrest

Synopsis

32 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളാണ് പിടിയിലായത്

കൊച്ചി: 32 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ മിൻഹാജ് ഷെയ്ഖ് (47), ടുട്ടു ഷെയ്ഖ് (36), മൗസം ഷെയ്ഖ് (36) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആലുവ മാറമ്പിള്ളി കുന്നുവഴിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച പുലർച്ചെ ആലുവയിൽ ട്രെയിൻ ഇറങ്ങി ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് കടത്തുന്ന വഴിയാണ് ഇവരെ പിടികൂടിയത്. പൊലീസിനെ കണ്ടു വണ്ടിയിൽ നിന്നിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒഡീഷയിൽ നിന്ന് കിലോഗ്രാമിന് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരിൽ എത്തി കിലോയ്ക്ക് 25,000 രൂപ നിരക്കിൽ വിൽപ്പന നടത്തി അടുത്ത ദിവസം തന്നെ മടങ്ങി പോവുകയായിരുന്നു ഇവരുടെ രീതി.

അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക് എസ്ഐമാരായ പിഎം റാസിഖ്, ജോസി എം ജോൺസൺ, എഎസ്ഐ പിഎ അബ്ദുൽ മനാഫ്, സീനിയർ സിപിഒ മാരായ ടിഎ അഫ്സൽ, ബെന്നി ഐസക്, റോബിൻ ജോയി, രജിത്ത് രാജൻ, എംപി ജയന്തി, മുഹമ്മദ് ഷാൻ, കെഎസ് ബിൻ എന്നിവരാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പുത്തൻകുരിശ് പത്താം മൈലിൽ നിന്ന് 30 കിലോ കഞ്ചാവുമായി അഞ്ച് മൂർഷിദാബാദ് സ്വദേശികളെ റൂറൽ പൊലീസ് പിടികൂടിയിരുന്നു. അടുത്തയിടെ പെരുമ്പാവൂർ വാഴക്കുളത്ത് നിന്ന് 51 കിലോ കഞ്ചാവും പൊലീസ് പിടികൂടിയിട്ടുണ്ട്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഉറക്കമില്ല, കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾ ആശങ്കയില്‍'; ഇറാൻ ഇസ്രയേല്‍ സംഘർഷം അയവില്ലാതെ തുടരുന്നു
വര്‍ക്കലയില്‍ 19 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെൺകുട്ടി ആശുപത്രി വിട്ടു, ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് അമ്മ