കാറിന്‍റെ പിൻസീറ്റിലും ഡിക്കിയിലുമായി 11 ചാക്ക് കെട്ടുകൾ, കാറിൽ കടത്താൻ ശ്രമിച്ച 36,000ലധികം പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി

Published : Oct 03, 2026, 10:17 PM IST
36626 packets of banned pan masala seized in kasaragod youth arrested

Synopsis

വൻ പാൻമസാല ശേഖരവുമായി യുവാവ് അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന 36,626 പാക്കറ്റ് നിരോധിത പാൻമസാലയാണ് കാസർകോട് പോലീസ് പിടിച്ചെടുത്തത്

കാസർകോട്: വൻ പാൻമസാല ശേഖരവുമായി യുവാവ് അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന 36,626 പാക്കറ്റ് നിരോധിത പാൻമസാലയാണ് കാസർകോട് പോലീസ് പിടിച്ചെടുത്തത്. കാറിന്‍റെ പിൻസീറ്റിലും ഡിക്കിയിലുമായി സൂക്ഷിച്ചിരുന്ന 11 ചാക്ക് കെട്ടുകളിലാണ് പാൻമസാല കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നോർത്ത് തൃക്കരിപ്പൂർ സ്വദേശിയും നിലവിൽ മധൂർ ചെട്ടുംകുഴിയിൽ താമസക്കാരനുമായ മുഹമ്മദ് സഫീർ സി കെ (27) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുഡ്‌ലു ആസാദ് നഗർ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. പൊലീസ് പട്രോളിംഗും വാഹന പരിശോധനയും നടത്തുകയായിരുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

ഈ സമയം ചൗക്കി ഭാഗത്ത് നിന്ന് ഉളിയത്തടുക്ക ഭാഗത്തേക്ക് വരികയായിരുന്ന കാർ പോലീസിനെ കണ്ട് വാഹനം തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. സംശയം തോന്നിയ പോലീസ് സംഘം വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തിയതിൽ കാറിന്‍റെ പിൻസീറ്റിലും ഡിക്കിയിലുമായി സൂക്ഷിച്ചിരുന്ന 11 ചാക്ക് കെട്ടുകൾ കണ്ടെത്തിയത്. ഇവ തുറന്ന് പരിശോധിച്ചതിൽ വിൽപ്പന നടത്താനായി കൊണ്ടുവന്ന 36,626 പാക്കറ്റ് നിരോധിത പാൻമസാല ഉൽപ്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും പാൻമസാല ശേഖരവും കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അംഗസംഖ്യ 49 ആകും, ശ്രീലേഖ രാജിയിൽ ഉറച്ചാൽ തലസ്ഥാന നഗരഭരണം ബിജെപിക്ക് വെല്ലുവിളിയാകും, അനുനയത്തിന് വഴങ്ങിയാൽ നാണക്കേട്; മേയറുടെ രാജിക്കായി പ്രതിപക്ഷം
വേണാട് എക്സ്പ്രസിലെ തിരക്ക്: ഇടപെടലുമായി കൊടിക്കുന്നിൽ; കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിട്ട് കാണും