അംഗസംഖ്യ 49 ആകും, ശ്രീലേഖ രാജിയിൽ ഉറച്ചാൽ തലസ്ഥാന നഗരഭരണം ബിജെപിക്ക് വെല്ലുവിളിയാകും, അനുനയത്തിന് വഴങ്ങിയാൽ നാണക്കേട്; മേയറുടെ രാജിക്കായി പ്രതിപക്ഷം

Published : Oct 03, 2026, 10:01 PM IST
sreelekha

Synopsis

കൗൺസിലർ ശ്രീലേഖയുടെ അപ്രതീക്ഷിത രാജിയോടെ തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം കടുത്ത പ്രതിസന്ധിയിലായി. അംഗസംഖ്യ 49 ആയി ചുരുങ്ങുമെന്നതിനാൽ മേയർ വി വി രാജേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്

തിരുവനന്തപുരം: ശാസ്തമംഗലം കൗൺസിലർ ശ്രീലേഖ രാജിയിൽ ഉറച്ചുനിന്നാൽ ബി ജെ പിയുടെ തിരുവനന്തപുരം നഗരസഭാ ഭരണം പ്രതിസന്ധിയിലാകും. തുലാസിലായിരുന്ന തലസ്ഥാനത്തെ ബി ജെ പി ഭരണം കൂടുതൽ പ്രതിസന്ധിയിലാക്കുന്നാണ് ഇന്ന് രാവിലെയുള്ള ശ്രീലേഖയുടെ അപ്രതീക്ഷിത നീക്കം. സ്വതന്ത്രൻ പാറ്റുർ രാധാകൃഷ്ണന്‍റെ പിന്തുണയിൽ ആകെ സംഖ്യ 51 അംഗങ്ങളുടെ പിന്തുണയുമായാണ് മേയർ വി വി രാജേഷ് തലസ്ഥാന ഭരണം നടത്തുന്നത്. കാപ്പാ കേസിൽ പ്രതിയായ ആ‌ർ സുഗതൻ ജയിലിൽ കഴിയുന്ന പ്രതിസന്ധിക്കിടെയാണ് പുതിയ വെല്ലുവിളിയായി ശ്രീലേഖയുടെ രാജിക്കത്ത് മാറുന്നത്. ശ്രീലേഖ രാജിയിൽ ഉറച്ചുനിന്നാൽ പാ‍ർട്ടി നമ്പർ 49 ആയി ചുരുങ്ങും. മാറാത്തത് മാറുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയിട്ടും ഒന്നും മാറിയില്ലെന്നാണ് പ്രതിപക്ഷ പ്രചാരണം. രാജി വിവാദം കൂടി വന്നതോടെ മേയറുടെ രാജിയാവശ്യപ്പെടുകയാണ് പ്രതിപക്ഷമായ സി പി എമ്മും കോൺഗ്രസും.

അനുനയത്തിന് വഴങ്ങുമോ?

നഗര ഭരണ പ്രതിസന്ധിക്ക് അപ്പുറം സംസ്ഥാന ബി ജെ പിക്കും ശ്രീലേഖയുടെ രാജിക്കത്ത് കടുത്ത ക്ഷീണമായി മാറിക്കഴിഞ്ഞു. വലിയ പദവികളിലിരുന്നവരെ കൊട്ടിഘോഷിച്ചാണ് പാർട്ടിയിലേക്ക് ദേശീയ നേതൃത്വമടക്കം കൊണ്ടുവരുന്നത്. പക്ഷെ പാർട്ടിയോടുള്ള അവരുടെ ഉടക്ക് എതിരാളികൾക്ക് വലിയ രാഷ്ട്രീയനേട്ടമായി മാറുകയാണ്. വി വി രാജേഷിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും മുമ്പ് നഗരസഭാ കാര്യാലയത്തിൽ നിന്നുള്ള ശ്രീലേഖയുടെ മടക്കം മുതൽ തുടങ്ങിയതാണ് ഈ പ്രശ്നങ്ങൾ. പിന്നീടിങ്ങോട്ട് പാർട്ടിയും ശ്രീലേഖയും സഞ്ചരിച്ചത് രണ്ടുവഴിയിലായിരുന്നു. അതൃപ്തി പല തവണ പരസ്യമാക്കി ശ്രീലേഖ രംഗത്തെത്തിയിട്ടുമുണ്ട്. കേന്ദ്രമന്ത്രിയുടെ സംവാദ ചടങ്ങിൽ നിന്നുള്ള ഇറങ്ങിപ്പോക്ക് അടക്കം പ്രശ്നങ്ങൾ അനേകം. നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കിയെങ്കിലും മൂന്നാമതായി. അവിടെയും പാർട്ടി വേണ്ട വിധം സഹായിച്ചില്ലെന്ന പരാതി ശ്രീലേഖക്കുണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷൻ അവസാന നിമിഷം വരെ മേയറാക്കാൻ ശ്രമിച്ചെങ്കിലും ആർ എസ് എസ് ഇടപെടലായിരുന്നു രാജേഷിന് വഴി തുറന്നത്. മേയറാണ് ശ്രീലേഖയുടെ പ്രധാന എതിരാളി. അനുനയത്തിന് വഴങ്ങി രാജി പിൻവലിച്ചാൽ ശ്രീലേഖക്കും വലിയ നാണക്കേടാകും. വാർഡിലെ ജനങ്ങളെ അറിയിച്ച രാജിയിൽ നിന്ന് പിന്നോട്ട് പോകൽ ശ്രീലേഖക്ക് അത്ര എളുപ്പവുമല്ല. ശ്രീലേഖ രാജിയിൽ ഉറച്ചാൽ പാർട്ടിക്ക് അതിലേറെ പ്രശ്നം. എന്തായാലും തലസ്ഥാനത്തെ ബി ജെ പിയിൽ ഇനി എന്ത് സംഭവിക്കുമെന്നത് കണ്ടറിയണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വേണാട് എക്സ്പ്രസിലെ തിരക്ക്: ഇടപെടലുമായി കൊടിക്കുന്നിൽ; കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിട്ട് കാണും
കാട്ടുപോത്തിനെ വേട്ടയാടിയ സംഭവം; എസ്റ്റേറ്റ് കാവൽക്കാരനുൾപ്പെടെ പിടിയിൽ