കോഴിക്കോട് ഇന്ന് 39 പേർക്ക് കൊവിഡ്; 32 പേർക്ക് രോഗം സമ്പർക്കം വഴി

Published : Aug 05, 2020, 06:55 PM IST
കോഴിക്കോട് ഇന്ന്  39 പേർക്ക്  കൊവിഡ്; 32 പേർക്ക് രോഗം സമ്പർക്കം  വഴി

Synopsis

ഉറവിടം വ്യക്തമല്ലാത്ത ആറ് കേസുകളും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന്  39 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 39 പേരില്‍ 32 കേസുകളും സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരാണ്. ഉറവിടം വ്യക്തമല്ലാത്ത ആറ് കേസുകളും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. 

ഇതോടെ 799 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 227 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 63 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 97 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 56 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സി യിലും 176 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 97 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി.യിലും ചികിത്സയിലുണ്ട്.

57  പേര്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 20 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും 3 പേര്‍ മലപ്പുറത്തും, 2 പേര്‍ കണ്ണൂരിലും, ഒരാള്‍  എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു എറണാകുളം സ്വദേശിയും, 3 കോട്ടയം സ്വദേശികളും 18 വയനാട് സ്വദേശികളും, 34 മലപ്പുറം സ്വദേശികളും, 2 തൃശ്ലൂര്‍ സ്വദേശികളും, 4 കാസര്‍കോട് സ്വദേശികളും, 2 കൊല്ലം സ്വദേശികളും ഒരു ആലപ്പുഴ സ്വദേശിയും, 5 കണ്ണൂര്‍ സ്വദേശികളും, 6 പാലക്കാട് സ്വദേശികളും ജില്ലയില്‍ ചികിത്സയിലുണ്ട്.

ഉറവിടം വ്യക്തമല്ലാത്തവര്‍
പെരുവയല്‍ - 1  സ്ത്രീ (28), നടുവണ്ണൂര്‍ - 1 പുരുഷന്‍(62), മണിയൂര്‍  -  1 സ്ത്രീ (65), പേരാമ്പ്ര - 1 പുരുഷന്‍(40), കോഴിക്കോട് കോര്‍പ്പറേഷന്‍ -  2 പുരുഷന്‍മാര്‍ (53,39 ചേവായൂര്‍, നല്ലളം).

സമ്പര്‍ക്കം വഴി 
കോഴിക്കോട് കോര്‍പ്പറേഷന്‍-  12 പുരുഷന്‍മാര്‍ (22,20,49,23,72), സ്ത്രീ (28,34 ആരോഗ്യപ്രവര്‍ത്തകര്‍,25, 34,38), പെണ്‍കുട്ടികള്‍ (4,10) (കരുവിശ്ശേരി, വെളളിപറമ്പ്, ഉമ്മളത്തൂര്‍, മേരിക്കുന്ന്, പുതിയപാലം, പുതിയങ്ങാടി, നടക്കാവ്, നല്ലളം, ചെറുവണ്ണൂര്‍, അരക്കിണര്‍, ചേവായൂര്‍ സ്വദേശികള്‍). ഒഞ്ചിയം  - 2  സ്ത്രീകള്‍ (47,42), കായണ്ണ - 1  സ്ത്രീ (44), ഓമശ്ശേരി - 1  പുരുഷന്‍(26), കൊയിലാണ്ടി  - 1 പുരുഷന്‍(64), മാവുര്‍  - 3  സ്ത്രീകള്‍ (40,30), പെണ്‍കുട്ടി (17), കുന്ദമംഗലം - 3  പുരുഷന്‍മാര്‍ (38.30.35), ഒളവണ്ണ - 1  പുരുഷന്‍(22), മുക്കം - 1  പുരുഷന്‍(46), നടുവണ്ണൂര്‍  - 4  സ്ത്രീ (37) ആരോഗ്യപ്രവര്‍ത്തക, പുരുഷന്‍മാര്‍ (27,19), പെണ്‍കുട്ടി (10), കോട്ടൂര്‍ - 1 പുരുഷന്‍(42), കൂടരഞ്ഞി - 1  സ്ത്രീ (27) ആരോഗ്യപ്രവര്‍ത്തക, കൊടുവളളി - 1 പുരുഷന്‍(27).

ഇതര സംസ്ഥാനത്ത് നിന്ന്
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ പുരുഷന്‍ 1-(35).

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്