
കൊല്ലം: കൊല്ലം ജില്ലയിലെ തങ്കശ്ശേരി ആൽത്തറമൂടിൽ വൻ തീപിടിത്തം. നാല് വീടുകൾക്ക് തീപിടിക്കുകയും ഇവ പൂർണ്ണമായും കത്തി നശിക്കുകയും ചെയ്തു. തീ മറ്റ് കെട്ടിടങ്ങളിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തീ ആളിക്കത്തുകയും സമീപത്തെ വീടുകളിലേക്ക് പടരുകയുമായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല.