കണ്ണൂരിൽ രണ്ട് മക്കളും അമ്മൂമ്മയുമടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ, ജീവനൊടുക്കിയതെന്ന് സൂചന

Published : Dec 22, 2025, 10:15 PM ISTUpdated : Dec 22, 2025, 10:27 PM IST
death kannur

Synopsis

ആത്മഹത്യയാണെന്നാണ് സൂചന. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് ബന്ധുക്കളും അയൽവാസികളും പറയുന്നത്.

കണ്ണൂർ : പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 9 മണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് സൂചന. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് ബന്ധുക്കളും അയൽവാസികളും പറയുന്നത്. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങൾ.  കലാധരന്റെ അച്ഛൻ വീട്ടിലെത്തിയപ്പോഴാണ് വിവരം വ്യക്തമായത്. വീട്ടിൽ നിന്ന് ആരെയും പുറത്തു കാണാതിരുന്നതിനെ തുടർന്ന്  നടത്തിയ പരിശോധനയിലാണ് ദാരുണമായ വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചന്ദ്രബോസ് വധക്കേസ്: പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ളയാൾ; മുഹമ്മദ് നിഷാമിന്‍റെ അപ്പീലിനെതിരെ സര്‍ക്കാര്‍
വെള്ളാപ്പള്ളി നടേശന് ആശ്വാസം, എസ്എൻഡിപി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ