
മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവർധൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്നാണ് സംശയം. സംഭവത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു, പൂട്ടിയിട്ട് മണിക്കൂറുകളോളം കൊലവിളി മുഴക്കി കൊലപാതകം
ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. കോഴിക്കോട് സ്വദേശികളായ ഇവർ മലപ്പുറം മുണ്ടുപറമ്പിൽ വാടക വീട്ടിലായിരുന്നു താമസം. സതീഷ് ധനകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ വൈകുന്നേരം മുതൽ ഇവരെ ഫോണിൽ വിളിച്ച് കിട്ടുന്നില്ലായിരുന്നു. തുടർന്നാണ് ബന്ധുക്കളും അയൽവാസികളും വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടത്. സബീഷനേയും ഷീനയേയും തൂങ്ങിമരിച്ച നിലയിലും ആറ് വയസ്സുള്ള ഹരിഗോവിന്ദ്, രണ്ടര വയസ്സുള്ള ശ്രീവർധൻ എന്നിവരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും.
പൊട്ടിവീണ വൈദ്യുതി കമ്പി സൈക്കിളിൽ കുരുങ്ങി, കോഴിക്കോട്ട് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു
കോഴിക്കോട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഇന്നലെ വിദ്യാർഥി മരിച്ചു. മണിയൂർ മുതുവന ഹമീദിന്റ മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണപ്പുറ താഴെവയലിൽ വെച്ചാണ് ദാരുണ സംഭവമുണ്ടായത്. ബന്ധു വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ സൈക്കിളിൽ പൊട്ടിവീണ വൈദ്യുതി കമ്പി കുരുങ്ങുകയായിരുന്നു, ശക്തമായ മഴയിലും കാറ്റിലും തെങ്ങ് മുറിഞ്ഞ് വീണാണ് വൈദ്യുതി കമ്പി പൊട്ടിയത്. ഇതറിയാതെ ഈ വഴി വന്നതായിരുന്നു നിഹാൽ.