സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്ര അനുമതി; വര്‍ധനവ് ഈ മൂന്ന് മെഡിക്കല്‍ കോളേജുകളില്‍

Published : Sep 08, 2023, 12:55 AM IST
സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്ര അനുമതി; വര്‍ധനവ് ഈ മൂന്ന് മെഡിക്കല്‍ കോളേജുകളില്‍

Synopsis

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ വളര്‍ച്ചയ്ക്ക് ഇതേറെ സഹായകരമാകുമെന്നും മന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളജ് 13, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. 

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പി.ജി സീറ്റുകള്‍ വര്‍ധിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയുള്ള സ്‌കീം അനുസരിച്ചാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. ഈ സര്‍ക്കാര്‍ വന്ന ശേഷം കുറഞ്ഞ നാള്‍ കൊണ്ട് 28 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും ഒന്‍പത് സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുക്കാന്‍ സാധിച്ചു. ഇതുകൂടാതെയാണ് 43 പിജി സീറ്റുകള്‍ കൂടി ലഭ്യമാകുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ വളര്‍ച്ചയ്ക്ക് ഇതേറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യ 2, കമ്മ്യൂണിറ്റി മെഡിസിന്‍ 2, ഡെര്‍മറ്റോളജി 1, ഫോറന്‍സിക് മെഡിസിന്‍ 1, ജനറല്‍ മെഡിസിന്‍ 2, ജനറല്‍ സര്‍ജറി 2, പത്തോളജി 1, ഫാര്‍മക്കോളജി 1, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ 1 എന്നിങ്ങനെയും എറണാകുളം മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യ 2, ഓര്‍ത്തോപീഡിക്‌സ് 2, ജനറല്‍ മെഡിസിന്‍ 1, റേഡിയോ ഡയഗ്നോസിസ് 2, ഗൈനക്കോളജി 2, ജനറല്‍ സര്‍ജറി 2, കമ്മ്യൂണിറ്റി മെഡിസിന്‍ 1, ഫോറന്‍സിക് മെഡിസിന്‍ 1, റെസ്പിറേറ്ററി മെഡിസിന്‍ 1, ഒഫ്ത്താല്‍മോളജി 1 എന്നിങ്ങനെയും കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യ 1, ജനറല്‍ മെഡിസിന്‍ 1, റേഡിയോ ഡയഗ്നോസിസ് 2, ഗൈനക്കോളജി 1, ജനറല്‍ സര്‍ജറി 1, പീഡിയാട്രിക്‌സ് 2, ഫോറന്‍സിക് മെഡിസിന്‍ 2, റെസ്പിറേറ്ററി മെഡിസിന്‍ 1, എമര്‍ജന്‍സി മെഡിസിന്‍ 2, ഓര്‍ത്തോപീഡിക്‌സ് 2 എന്നിങ്ങനെയുമാണ് പി.ജി. സീറ്റുകള്‍ അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു. 

  'ജി20ക്ക് മുന്നോടിയായി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു'; കോൺ​ഗ്രസ് നേതാവിനെതിരെ ആഞ്ഞടിച്ച് ബിജെപി  
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം: ഒന്നരലക്ഷത്തോളം ഭക്തര്‍ ദർശനത്തിനെത്തും
സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക്; കോഴിക്കോട് കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യം, പരസ്പരം പഴിചാരി  എല്‍‍ഡിഎഫും യുഡിഎഫും