14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 43കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

Published : Jan 14, 2026, 04:41 PM IST
14 year old girl rapped and inpregnated

Synopsis

പാലക്കാട് ചെർപ്പുളശ്ശേരിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ. കർണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ. കർണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. 60000 രൂപ പിഴയും വിധിച്ചു. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് മനു മാലിക്കിനെ ശിക്ഷിച്ചത്. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം.

കർണാടക ദാഡി സ്വദേശിയായ അനു മാലിക്, ജോലി തേടിയാണ് പാലക്കാട് എത്തിയത്. ഇതിനിടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിക്ക് വയറ് വേദന വന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറി‌ഞ്ഞത്. പരാതിയിൽ കേസെടുത്ത പൊലീസ് അനു മാലിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടാമ്പി പോക്സോ കോടതിയാണ് ജീവപര്യന്തം തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‘സരിനും ശോഭന ജോർജും വർഗ വഞ്ചകരാണോ?’; സിപിഎം നേതാക്കളുടെ വിമർശനത്തിന് മറുപടിയുമായി ഐഷ പോറ്റി
കേരളം കാത്തിരിക്കുന്നത് വമ്പൻ ജനകീയ പ്രഖ്യാപനങ്ങൾക്ക്, ജനുവരി 29ന് പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്; നിയമസഭ 20ന് ആരംഭിക്കും