
തിരുവനനന്തപുരം: ലൈഫ് പദ്ധതിയിലെ തടസ്സം നീങ്ങുന്നു. പദ്ധതിക്കായി ഹഡ്കോയിൽ നിന്നും 430 കോടി വായ്പ കൂടി ലഭിച്ചു. ഇതോടെ ലൈഫ് ഗുണഭോക്താക്കൾക്കായുള്ള പണം അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. സാങ്കേതിക തടസ്സങ്ങളാൽ ഹഡ്കോ വായ്പ വിതരണം തടസ്സപ്പെട്ടിരുന്നു. ഇത് കാരണം വീട് നിർമ്മാണം പകുതി വഴിയിലായവരെക്കുറിച്ചുള്ള വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.