
കണ്ണൂർ: ജില്ലയെ ആശങ്കയിലാഴ്ത്തി പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് വ്യാപനം തുടരുന്നു. ഇതുവരെ 44 ആരോഗ്യപ്രവർത്തകർക്കാണ് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഒരു ഹൗസ് സർജൻ, മൂന്ന് സ്റ്റാഫ് നേഴ്സുമാർ, രണ്ട് ഡയാലിസിസ് ടെക്നീഷ്യൻസ്, ഫാർമസിസ്റ്റ് എന്നിവർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്ന 150 ആരോഗ്യ പ്രവർത്തകരെ ക്വാറൻ്റീനിലാക്കിയിട്ടുണ്ട്.
വിവിധ രോഗങ്ങൾക്കായി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ 12 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അടിയന്തര പ്രതിസന്ധി കണക്കിലെടുത്ത് ആശുപത്രിയിലെ ചികിത്സ സൗകര്യങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. രോഗബാധിതരായ ആരോഗ്യപ്രവർത്തകരിൽ ഭൂരിപക്ഷം പേർക്കും രോഗലക്ഷണങ്ങളില്ലെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam