
ആലപ്പുഴ : ഹരിപ്പാട് മണ്ണാർശാലയിൽ 48 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തുലാംപ്പറമ്പ് വടക്ക് പഴഞ്ചത്തിൽ വീട്ടിൽ ശ്യാമകുമാറിന്റെ മകൾ ദൃശ്യയാണ് മരിച്ചത്. കുളിപ്പിക്കവേ കിണറ്റിൽ വീണതെന്നാണ് കുട്ടിയുടെ അമ്മ ദീപ്തിയുടെ മൊഴി. അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ബെംഗളുരുവിൽ അഞ്ച് വയസുകാരിയെ അമ്മ അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു. രുണമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ജനനം മുതൽ ബുദ്ധിമാദ്ധ്യമുണ്ടായിരുന്ന ദീതി എന്ന കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.
ഒരു തവണ സുഷമ കുഞ്ഞിനെ റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ചിരുന്നു. ഇവരുടെ ഭര്‍ത്താവാണ് പിന്നീട് കുട്ടിയെ കണ്ടെത്തി തിരികെ കൊണ്ടുവന്നത്. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതിന് പിന്നാലെ ഇവരും നാലാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും അയൽവാസികൾ തടഞ്ഞു. കുട്ടിയുടെ ആരോഗ്യം മോശമായതിനാൽ അമ്മ സുഷമ ഏറെ നാളായി വിഷാദത്തിലായിരുന്നു.
Read more: മഴയിൽ ചെരുപ്പ് പോയി, ഒട്ടിപ്പുള്ള ചെരുപ്പുവേണമെന്ന് എട്ടുവയസുകാരൻ, വാങ്ങി നൽകി വിഡി സതീശൻ
അതേസമയം ഗുജറാത്തിലെ സബർകന്തയിലെ ഗംഭോയ് ഗ്രാമത്തിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട സംഭവത്തിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. പാടത്ത് ജോലിക്കെത്തിയവര്‍ മണ്ണിലെ ഇളക്കം കണ്ട് പരിശോധിച്ചപ്പോഴാണ് ജീവനുള്ള കുഞ്ഞാണെന്ന് കണ്ടത്. ഉടൻ ഇവര്‍ തൊട്ടടുത്ത് ജോലി ചെയ്യുകയായിരുന്ന ഗുജറാത്ത് ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരെ വിളിച്ച് വരുത്തി മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുത്തു. പെൺകുഞ്ഞിനെയാണ് മണ്ണിൽ കുഴിച്ചിട്ടിരുന്നത്.
മാതാപിതാക്കളെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ ചാമുണ്ഡ നഗറിൽ നിന്ന് ഗർഭിണിയായ സ്ത്രീയെയും അവരുടെ ഭർത്താവിനെയും വ്യാഴാഴ്ച രാവിലെ മുതൽ കാണാതായതായി പൊലീസിന് വിവരം ലഭിച്ചു. സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവർക്കുമെതിരെ ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം), 317 (കുട്ടിയെ ഉപേക്ഷിക്കൽ), 447 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.