മംഗളൂരുവിലെ നഴ്സിംഗ് കോളേജിലെ 49 മലയാളി വിദ്യാർത്ഥിനികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published : Feb 04, 2021, 04:00 PM IST
മംഗളൂരുവിലെ നഴ്സിംഗ് കോളേജിലെ 49 മലയാളി വിദ്യാർത്ഥിനികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

ബംഗളുരുവിൽ പരീക്ഷയ്ക്കായി പോയ വിദ്യാർഥികൾ വഴിയാണ് രോഗം പടർന്നതെന്നാണ് വിവരം

മംഗളൂരു: ഉള്ളാളിലെ നഴ്‌സിംഗ് കോളേജിൽ 49 മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 38 പേർ പെൺകുട്ടികളാണ്. കോളേജിൽ 104 പേരിൽ നടത്തിയ പരിശോധനയിലാണ് കോളേജ് ക്യാമ്പസ് കോവിഡ് ക്ലസ്റ്ററായ വിവരം അറിഞ്ഞത്. തുടർന്ന് കോളേജ് അധികൃതർ സീൽ ചെയ്തു. ബംഗളുരുവിൽ പരീക്ഷയ്ക്കായി പോയ വിദ്യാർഥികൾ വഴിയാണ് രോഗം പടർന്നതെന്നാണ് വിവരം. പ്രദേശവാസികളോട് ആരോഗ്യവകുപ്പ് ജാഗ്രത പുലർത്താൻ നിർദേശിച്ചു. വിദ്യാര്ഥികളെല്ലാം ചികിത്സയിൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; ഏപ്രിൽ 16നാണ് മൂല്യനിർണയം ആരംഭിക്കുക
ലൈംഗിക പീഡനക്കേസ്: പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് ഒളിവിൽ തുടരുന്നു; അന്വേഷണം ഊർജിതമാക്കി പൊലീസ്