കോഴിക്കോട് 5 വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; അമ്മയെ വെറുതെ വിട്ട് കോടതി

Published : Feb 01, 2024, 11:35 AM ISTUpdated : Feb 01, 2024, 12:38 PM IST
കോഴിക്കോട് 5 വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; അമ്മയെ വെറുതെ വിട്ട് കോടതി

Synopsis

അമ്മ സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 2021 ജൂലൈ 7 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ കോടതി വെറുതെ വിട്ടു. സാഹചര്യത്തെളിവുകളുടെ അഭാവത്തിലാണ് കുട്ടിയുടെ അമ്മ സമീറയെ  കോടതി വെറുതെവിട്ടത്. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. 

അമ്മ സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 2021 ജൂലൈ 7 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പയ്യാനക്കൽ ചാമുണ്ഡിവളപ്പിലെ അഞ്ച് വയസുകാരി ഫാത്തിമ റന ആണ് കൊല്ലപ്പെട്ടത്. ദു‍മന്ത്രവാദത്തിന്‍റെ  മറവിൽ കുട്ടിയെ അമ്മ കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. എന്നാൽ ഇവർ കുറ്റംചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും സാഹചര്യത്തെളിവുകൾ കുട്ടിയുടെ അമ്മയ്ക്ക് എതിരല്ലെന്നും കോടതി കണ്ടെത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം