വെള്ളയിൽ ബീച്ച് റോഡിൽ നിന്നാണ്   ലോറി പിടികൂടിയത്.  120 കിലോ പഴകിയ മത്സ്യം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍  പിടിച്ചെടുത്ത് നശിപ്പിച്ചു.

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ പഴകയി മീനുകള്‍ വില്‍ക്കുന്നതിനിടെ വാഹനം പിടിച്ചെടുത്തു. മംഗലാപുരത്തുനിന്നെത്തിയ KA-30-A-0875 നമ്പർ കണ്ടെയ്നര്‍ ലോറിയാണ് പഴകിയ മത്സ്യം വില്പന നടത്തിയതിനെത്തുടര്‍ന്ന് കോഴിക്കോട് കോർപറേഷൻ ആരോഗ്യവിഭാഗവും ഫുഡ് സേഫ്റ്റി അതോറിറ്റിയും ചേർന്ന് പിടിച്ചെടുത്തത്.

കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ:ആർ എസ് ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം വെള്ളയിൽ ബീച്ച് റോഡിൽ നിന്നാണ് ലോറി പിടികൂടിയത്. 120 കിലോ പഴകിയ മത്സ്യം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ലോറിക്കാരില്‍ നിന്നും 10000 രൂപ പിഴ ഈടാക്കി. 

വിശദമായ പരിശോധനയ്ക്കായി ഫുഡ്‌ സേഫ്റ്റി വിഭാഗം സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ പി. മോഹനൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡെയ്സൺ പി. എസ്, സിദ്ധീഖ് കെ, ഫുഡ്‌ സേഫ്റ്റി ഓഫീസർമാരായ ഡോ. ജോസഫ് കുരിയാക്കോസ്, ഡോ. വിഷ്ണു എസ് ഷാജി എന്നിവർ നേതൃത്വം നൽകി.