പാലക്കാട് വൻ സ്പിരിറ്റ് വേട്ട: മാവിൻ തോട്ടത്തിൽ ഒളിപ്പിച്ച 5000 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി

Published : Jan 17, 2023, 11:20 PM IST
പാലക്കാട് വൻ സ്പിരിറ്റ് വേട്ട: മാവിൻ തോട്ടത്തിൽ ഒളിപ്പിച്ച 5000 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി

Synopsis

വിൻ തോട്ടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. 146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തോട്ടം നടത്തിപ്പുകാരൻ സബീഷിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു.  

പാലക്കാട്: പാലക്കാട് ചെമ്മണാമ്പതിയിൽ വൻ സ്പിരിറ്റ് വേട്ട. 5000 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. മാവിൻ തോട്ടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. 146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തോട്ടം നടത്തിപ്പുകാരൻ സബീഷിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു.  തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഗ്രാമമാണ് ചെമ്മണാമ്പതി. ഒരു സ്പിരിറ്റ് കേസിൽ പിടിയിലായ പ്രവീണ്‍ എന്നയാളെ ചോദ്യം ചെയ്തതിലാണ് ഗ്രാമത്തിലെ മാവിൻ തോട്ടത്തിൽ സ്പിരിറ്റ് ഉള്ളതായി വിവരം. മാവിൻതോട്ടത്തിലെ ഒരു കെട്ടിട്ടത്തിനുള്ളിലെ ശുചിമുറിയിലാണ് 146 കാനുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചത്. പിടിയിലായ പ്രവീണിന് സ്വന്തമായി ചെത്തുതോപ്പ് ഉണ്ടായിരുന്നു. ഇവിടെ നിന്നും ആലപ്പുഴ, മാവേലിക്കര, കരുനാഗപ്പള്ളി ഭാഗത്തേക്ക് കള്ള് കൊണ്ടു പോയിരുന്നു. ഈ കള്ളിൽ ചേ‍ര്‍ക്കാനായാണ് സ്പിരിറ്റ് സൂക്ഷിച്ചത് എന്നാണ് എക്സൈസ് ഉദ്യോഗസ്ഥ‍ര്‍ നൽകുന്ന വിവരം. 

 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്