മന്ത്രി എകെ ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തം; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ആവശ്യം കടുപ്പിച്ച് ഒരു വിഭാഗം

Published : Feb 01, 2026, 06:20 AM ISTUpdated : Feb 01, 2026, 07:09 AM IST
ak saseendran mukkam muhammed

Synopsis

മന്ത്രി എകെ ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തം. നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കരുതെന്ന ആവശ്യം ഒരു വിഭാഗം കടുപ്പിച്ചു. എലത്തൂരിൽ എകെ ശശീന്ദ്രൻ മാറി പുതിയ ആളുകള്‍ക്ക് അവസരം നൽകണമെന്ന് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു

കോഴിക്കോട്: മന്ത്രി എകെ ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തം. നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കരുതെന്ന ആവശ്യം ഒരു വിഭാഗം കടുപ്പിച്ചു. എലത്തൂരിൽ എകെ ശശീന്ദ്രൻ മാറി പുതിയ ആളുകള്‍ക്ക് അവസരം നൽകണമെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു. ജനാധിപത്യ പാര്‍ട്ടിയെന്ന നിലയിൽ ഇത്തരം അഭിപ്രായങ്ങള്‍ വരാറുണ്ടെന്നും അവ സംസ്ഥാന കമ്മിറ്റി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുക്കം മുഹമ്മദ് പറഞ്ഞു. നിയോജകമണ്ഡലം യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. എലത്തൂരിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എകെ ശശീന്ദ്രൻ മത്സരിക്കില്ലെന്നാണ് പ്രതീക്ഷ. അദ്ദേഹത്തെ പോലെ ഉന്നതനായ നേതാവ് നേരത്തെ പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ടു പോകില്ലെന്നും പുതിയ ആള് സ്ഥാനാര്‍ത്ഥിയായി വരുമെന്നുമാണ് പ്രതീക്ഷയെന്നും മുക്കം മുഹമ്മദ് പറഞ്ഞു.

കഴിഞ്ഞ ദിവസം ശശീന്ദ്രനെതിരെ ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, അഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നുമാണ് വിവിധ പരിപാടികളുമായി മണ്ഡലത്തിൽ സജീവമാകുന്ന എ.കെ. ശശീന്ദ്രന്‍റെ പ്രതികരണം. എതിരഭിപ്രായങ്ങൾ സ്വാഭാവികമെന്നും തീരുമാനം പാർട്ടി എടുക്കുമെന്നും എകെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.അഭിപ്രായങ്ങളെല്ലാം പരിഗണിച്ചും പരിശോധിച്ചും പാര്‍ട്ടി അതിന്‍റെ സംവിധാനത്തിൽ തീരുമാനമെടുക്കും. അഭിപ്രായങ്ങളിൽ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. അഭിപ്രായങ്ങള്‍ പരസ്യമായിട്ട് പാടില്ലെന്നും എകെ ശശീന്ദ്രൻ പറ‌ഞ്ഞു. കോഴിക്കോട് എലത്തൂര്‍ നിയമസഭ മണ്ഡലത്തിൽ ആര് മത്സരിക്കുമെന്ന ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എൻസിപിയിൽ എകെ ശശീന്ദ്രനെതിരായ പടയൊരുക്കം ശക്തമാകുന്നത്.

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരാതിക്കാരി വിദേശത്ത്, നേരിട്ട് മൊഴി നൽകാൻ ഉടൻ നാട്ടിൽ എത്തും; അതിന് ശേഷം തുടർ നടപടിയെന്ന് പൊലീസ്
'കൂടുതൽ ആരോ​ഗ്യവാനായി ഈ കേരളത്തെ നയിക്കണം', പിണറായി വിജയന്റെ ആരോ​ഗ്യത്തിന് വേണ്ടി പൊങ്കാലയിടാനെത്തി ശോഭ ജോർജ്