ശരീരത്തിൽ 51 മുറിവുകൾ, സി​ഗരറ്റ് പൊള്ളിച്ചതിന്റെ പാടുകൾ; നെടുമങ്ങാട് ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത

Published : May 31, 2026, 09:19 AM IST
Akhila

Synopsis

കുഞ്ഞിന്റെ കൈ ഒടിഞ്ഞതോടെയാണ് അഖിലയും പങ്കാളിയും കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടെന്ന് ബന്ധുക്കൾക്ക് സംശയം തോന്നിയത്.

തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നരവയസുകാരൻ നേരിട്ടത് കൊടുംക്രൂരത. കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത് 51 മുറിവുകൾ. ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ മുറിവേറ്റു. കാലുകളിൽ സിഗരറ്റ് വച്ച് പൊളിച്ചതിന്റെ പാടുകളും കണ്ടെത്തി. കുഞ്ഞിന്റെ നഷ്ടപ്പെട്ടതിന്റെ നടുക്കത്തിലാണ് ബന്ധുക്കൾ. കുഞ്ഞിനെ വിട്ട് കിട്ടാനുള്ള ശ്രമത്തിലായിരുന്നു അച്ഛന്റെ വീട്ടുകാർ. കുഞ്ഞിനെ നൽകാമെന്ന് അഖിലയുടെ ബന്ധുക്കൾ ഉറപ്പ് നൽകിയിരുന്നതായും ബന്ധുക്കൾ പറയുന്നു. 

കുഞ്ഞിന്റെ കൈ ഒടിഞ്ഞതോടെയാണ് അഖിലയും പങ്കാളിയും കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടെന്ന് ബന്ധുക്കൾക്ക് സംശയം തോന്നിയത്. കുട്ടിയുടെ അച്ഛന്റെ മരണത്തിന് ശേഷമായിരുന്നു അമ്മ കുഞ്ഞുമായി മാറിത്താമസിച്ചത്. അറസ്റ്റിലായ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബ്രഹ്മഗിരിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് സിപിഎം നിയോഗിച്ച ഓഡിറ്റ് സംഘത്തിന്‍റെ കണ്ടെത്തൽ, അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് നേതൃത്വം വിലക്കി
കോക്രോച്ച് ജനത പാർട്ടിയുടെ ആദ്യ ഒത്തുചേരൽ കൊച്ചിയിൽ? അജണ്ട അറിയിച്ച് ടെലഗ്രാമിൽ സന്ദേശം