മുടിക്ക് കുത്തിപ്പിടിച്ച് അടിച്ചു, നിലത്ത് തള്ളിയിട്ടു, കൊല്ലത്ത് 14കാരിയെ ക്രൂരമായി മർദിച്ച 53കാരൻ അറസ്റ്റിൽ

Published : Jan 24, 2025, 08:46 PM ISTUpdated : Jan 24, 2025, 08:47 PM IST
മുടിക്ക് കുത്തിപ്പിടിച്ച് അടിച്ചു, നിലത്ത് തള്ളിയിട്ടു, കൊല്ലത്ത് 14കാരിയെ ക്രൂരമായി മർദിച്ച 53കാരൻ അറസ്റ്റിൽ

Synopsis

കൊല്ലം ചടയമംഗലത്ത് 14 കാരിയെ വീട്ടിൽ കയറി മർദ്ദിച്ച 52 കാരൻ അറസ്റ്റിൽ. ചടയമംഗലം അയ്യപ്പൻമുക്ക് സ്വദേശി ശ്രീകുമാറാണ് പിടിയിലായത്.  

കൊല്ലം:കൊല്ലം ചടയമംഗലത്ത് 14 കാരിയെ വീട്ടിൽ കയറി മർദ്ദിച്ച 52 കാരൻ അറസ്റ്റിൽ. ചടയമംഗലം അയ്യപ്പൻമുക്ക് സ്വദേശി ശ്രീകുമാറാണ് പിടിയിലായത്.കുട്ടിയുടെ കുടുംബത്തോടുള്ള മുൻവൈരാഗ്യത്തെ തുടർന്നാണ് പ്രതി 14കാരിയെ ആക്രമിച്ചത്. ഇക്കഴിഞ്ഞ പതിനാറാം തീയതി രാവിലെയാണ് വീടിന്‍റെ മുറ്റത്തു നിൽക്കുകയായിരുന്ന 14 കാരിയെ മദ്യ ലഹരിയിൽ എത്തിയ ശ്രീകുമാർ ആക്രമിച്ചത്.

കുട്ടിയുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച് അടിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തു. ഈ സമയം സമീപത്തു കൂടി എക്സൈസിൻ്റെ വാഹനം പോകുന്നതു കണ്ട പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. തുടർന്ന് അമ്മ ജോലി ചെയ്യുന്ന സ്ഥലത്ത് എത്തി കുട്ടി വിവരം പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

കുടുംബം നൽകിയ പരാതിയിലാണ് ചടയമംഗലം പൊലീസ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം മുൻപ് പെൺകുട്ടിയെയും സഹോദരിയെയും പ്രതി അസഭ്യം പറഞ്ഞതിൽ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.ഇതിൻ്റെ വൈരാഗ്യത്തിലാണ് ശ്രീകുമാർ കുട്ടിയെ ആക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സംവിധായകൻ ഷാഫിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല; ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ബി ഉണ്ണികൃഷ്ണൻ

 

PREV
Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍