കൊച്ചിയിൽ ഇന്നുമുതൽ 5ജി,റിലയൻസ് ജിയോ സേവനം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ,മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published : Dec 20, 2022, 06:29 AM ISTUpdated : Dec 20, 2022, 11:11 AM IST
കൊച്ചിയിൽ ഇന്നുമുതൽ 5ജി,റിലയൻസ് ജിയോ സേവനം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ,മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Synopsis

തെരഞ്ഞെടുത്ത മേഖലയിലെ തെരഞ്ഞെടുത്ത വ്യക്തികൾക്ക് വരുന്ന ഏതാനും ദിവസം ട്രയൽ റണ്ണായി ആണ് 5 ജി കിട്ടുക.അതിന് ശേഷം തെരഞ്ഞെടുത്ത കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് 5 ജി എത്തും

 

കൊച്ചി : 5 ജി കേരളത്തിൽ കൊച്ചിയിലെത്തുകയാണ്.മലയാളികൾ കാത്തിരുന്ന വാർത്ത. വികസനത്തിന്‍റെ പല കാര്യങ്ങളും പോലെ കൊച്ചിക്കാണ് ഭാഗ്യം ആദ്യം.കൊച്ചി നഗരസഭ പരിധിയിൽ തെരഞ്ഞെടുത്ത ചില ഇടങ്ങൾ ഇന്ന് മുതൽ 5 ജി. റിലയസ് ജിയോ ആണ് 5 ജിയുമായി കേരളത്തിൽ ആദ്യമെത്തുന്നത്. 5 ജി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5 ജി വിദ്യാഭ്യാസ,മെഡിക്കൽ,തൊഴിൽ മേഖലയിലടക്കം വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നതിൽ വിശദമായ അവതരണവും നടക്കും. 

 

തെരഞ്ഞെടുത്ത മേഖലയിലെ തെരഞ്ഞെടുത്ത വ്യക്തികൾക്ക് വരുന്ന ഏതാനും ദിവസം ട്രയൽ റണ്ണായി ആണ് 5 ജി കിട്ടുക.അതിന് ശേഷം തെരഞ്ഞെടുത്ത കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് 5 ജി എത്തും. 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവിൽ 5 ജി ഫോണുള്ളവർക്ക് കാര്യങ്ങൾ എളുപ്പമാണ്. ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ 5 ജി റെഡി. സിം കാർഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ലെന്ന് ചുരുക്കം. 

കഴിഞ്ഞ ഒക്ടോബർ 1 മുതലാണ് രാജ്യത്ത് ആദ്യമായി 5 ജി സേവനം ലഭ്യമായത്.അന്ന് മുതൽ നമ്മുടെ നാട്ടിൽ എപ്പോഴെത്തും എന്നായിരുന്നു ആകാംക്ഷ.മെട്രോ നഗരത്തിൽ 5 ജി എന്ന പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ 5 ജി ആദ്യമെത്തുന്നത്. ആദ്യഘട്ടത്തിന് ശേഷം ഉള്‍പ്രദേശങ്ങളിലേക്ക് 5 ജി എത്താന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും. അടുത്ത വർഷം ഡിസംബറിൽ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കുമെന്നാണ് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്. അടുത്ത വർഷം ആഗസ്റ്റ് പതിനഞ്ചിന് ബിഎസ്എൻഎൽ 5ജി സേവനം തുടങ്ങുമെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കുന്നു.

എയർടെല്ലും നഗരമേഖലകളിലേക്ക് അധികം വൈകാതെ എത്തുമെന്നാണ് കരുതുന്നത്.വമ്പൻ മുതൽ മുടക്കലിലാണ് കമ്പനികൾ 5ജി സ്പെക്ട്രം സ്വന്തമാക്കിയതെങ്കിലും താരിഫ് നിരക്കുകൾ ജനങ്ങൾക്ക് താങ്ങാനാകും എന്നാണ് പ്രതീക്ഷ.രാജ്യത്തെ എല്ലാ മേഖലയിലും വലിയ വിപ്ലവത്തിന് തുടക്കമിടുന്ന 5 ജി ഒടുവിൽ നമ്മുടെ നാട്ടിലെ പ്രധാന നഗരത്തിലെത്തി.വൈകാതെ മറ്റ് പ്രദേശങ്ങളിലേക്കും ഈ സൗകര്യം എത്തുമെന്ന പ്രതീക്ഷക്കാണ് ഇത് കരുത്താകുന്നത്

ഇന്‍റർനെറ്റിന് ഇനി അതിവേഗം; ജിയോ 5G ഇന്ന് മുതൽ, ദില്ലി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവിടങ്ങളിൽ ആദ്യം

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി