Asianet News MalayalamAsianet News Malayalam

ഇന്‍റർനെറ്റിന് ഇനി അതിവേഗം; ജിയോ 5G ഇന്ന് മുതൽ, ദില്ലി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവിടങ്ങളിൽ ആദ്യം

സെക്കന്റില്‍ ഒരു ജിബി സ്പീഡില്‍ ഈ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കും. ഇവരുടെ നിലവിലെ സിം മാറ്റാതെ തന്നെ ഫൈവ് ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് നല്‍കും

jio 5g from today
Author
First Published Oct 5, 2022, 7:04 AM IST


ദില്ലി : രാജ്യത്ത് ജിയോ 5 ജി സേവനങ്ങൾക്ക് ഇന്ന് മുതൽ തുടക്കമാകും. ദില്ലി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളിലാകും പരീക്ഷണ അടിസ്ഥാനത്തിൽ സര്‍വീസ് ആരംഭിക്കുക.ആദ്യ ഘട്ടത്തില്‍ ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാകും ജിയോയുടെ ട്രൂ 5 ജി സേവനം ലഭ്യമാകുക. ഇവരില്‍ നിന്ന് ഉപയോഗ അനുഭവങ്ങള്‍ കമ്പനി തേടും. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ജിയോ വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്.സെക്കന്റില്‍ ഒരു ജിബി സ്പീഡില്‍ ഈ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കും. ഇവരുടെ നിലവിലെ സിം മാറ്റാതെ തന്നെ ഫൈവ് ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് നല്‍കും. ഘട്ടം ഘട്ടമായി ട്രയല്‍ റണ്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും

ഇനി ഇന്‍റര്‍നെറ്റിന് പറപറക്കും വേഗത! നാല് നഗരങ്ങളില്‍ നാളെ മുതല്‍ 5 ജി, ജിയോയുടെ മാസ്റ്റര്‍ പ്ലാന്‍

Follow Us:
Download App:
  • android
  • ios