കൊമ്മേരിയിൽ 6 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; ആകെ ​രോ​ഗം ബാധിച്ചവർ 53 പേരായി

Published : Sep 10, 2024, 02:34 PM ISTUpdated : Sep 10, 2024, 02:58 PM IST
കൊമ്മേരിയിൽ 6 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; ആകെ ​രോ​ഗം ബാധിച്ചവർ 53 പേരായി

Synopsis

ആരോ​ഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് കൊമ്മേരിയിൽ നിന്നും വീണ്ടും രോ​ഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 


കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയിൽ 6 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 53 ആയി ഉയർന്നിരിക്കുകയാണ്. ആരോ​ഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് കൊമ്മേരിയിൽ നിന്നും വീണ്ടും രോ​ഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 5 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ രോ​ഗം ബാധിച്ച 27 വയസുള്ള യുവതിയുടെ നില ​ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് കിണറുകളിലായിട്ടാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. കിണറിൽ നിന്നുള്ള പമ്പിം​ഗ് നിർത്തിവെച്ചിരിക്കുകയാണ്.

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; യുഡിഎഫിന് വോട്ട് ചെയ്തവർക്ക് നിരാശയുണ്ടാക്കുന്നു, രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് നേതാവ്
ആണ്‍സുഹൃത്തിന്‍റെ പങ്ക് അന്വേഷിക്കണം, മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ വ്യക്തമാകും; കോളേജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് കുടുംബം