
പാലക്കാട്: ഒറ്റപ്പാലത്ത് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 65 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും. മുളത്തൂർ സ്വദേശിയായ അപ്പുവിനെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്. ഇയാൾക്ക് 72 വയസ്സുണ്ട്. കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം. കേസ് പരിഗണിച്ച പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീശ് കുമാറാണ് കേസിൽ ശിക്ഷ വിധിച്ചത്. പ്രതി അടയ്ക്കുന്ന പിഴസഖ്യ അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിലുണ്ട്. വിവിധ വകുപ്പുകളിലായാണ് 65 വർഷം തടവ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാൽ പ്രതിക്ക് ഇരുപത് കൊല്ലം ജയിലിൽ കിടന്നാൽ മതിയാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam