കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്ക് സൂര്യതാപമേറ്റു

By Web TeamFirst Published Mar 27, 2019, 7:22 PM IST
Highlights

മത്സ്യവിൽപനക്കാർ, കർഷകർ, ശുചീകരണ തൊഴിലാളികൾ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ, ഓട്ടോറിക്ഷാ ഡ്രൈവർമാർ, പ്രായമായവർ, പോലീസുകാർ, എന്നിവർക്കാണ് ജില്ലയില്‍ ഇതുവരെ സൂര്യതാപമേറ്റത് .

കോഴിക്കോട്: ഇന്ന് മാത്രം കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്ക് സൂര്യതാപമേറ്റു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഈ മാസം ഏഴ് മുതല്‍ ഇതു വരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ സൂര്യതാപമേറ്റു ചികിത്സ തേടിയവരുടെ എണ്ണം 40 ആയി. 

ഇന്ന് സൂര്യതാപമേറ്റവരില്‍ പണ്ട് പേര്‍ക്ക് പൊള്ളലേറ്റ് ദേഹത്ത് കരുക്കള്‍ ഉണ്ടായിട്ടുണ്ട്. പൊള്ളലേറ്റവരില്‍ ഒരാള്‍ 17 വയസ്സുള്ള വിദ്യാര്‍ഥിയാണ്. ബാക്കി അ‍ഞ്ച് പേര്‍ക്ക് പൊള്ളലേറ്റ ഭാഗങ്ങളില്‍ കരുവാളിപ്പും തടിപ്പും ഉണ്ടായി. എല്ലാവരും ഒപിയില്‍ ചികിത്സ തേടിയ ശേഷം തിരികെ പോയി. 

ഇതു വരെ പത്ത് പേർക്കാണ് പൊള്ളലേറ്റ് കുരുക്കൾ ഉണ്ടായിട്ടുള്ളത് .മത്സ്യവിൽപനക്കാർ, കർഷകർ, ശുചീകരണ തൊഴിലാളികൾ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ, ഓട്ടോറിക്ഷാ ഡ്രൈവർമാർ, പ്രായമായവർ, പോലീസുകാർ, എന്നിവർക്കാണ് സൂര്യതാപമേറ്റത്.

click me!