തിരൂർ റെയിൽവെ സ്റ്റേഷനിലെ ലിഫ്റ്റിൽ കുട്ടികളടക്കം ഏഴ് പേർ കുടുങ്ങി; പുറത്തിറക്കിയത് ഒരു മണിക്കൂർ പരിശ്രമിച്ച്

Published : Aug 26, 2025, 12:01 PM ISTUpdated : Aug 26, 2025, 01:38 PM IST
people stuck at Tirur railway station lift

Synopsis

രാവിലെ 10.15ഓടെയാണ് യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങിയത്. എല്ലാവരെയും ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ സുരക്ഷിതരായി പുറത്തെത്തിച്ചു.

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ഒന്നര മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങി. രണ്ട് കുട്ടികളടക്കമുള്ള ഏഴ് പേരാണ് രണ്ടാം നിലയിലെത്തിയിട്ടും വാതില്‍ തുറക്കാനാവാതെ കുടുങ്ങിയത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം.

തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍ കയറുന്നതിനായി പ്ലാറ്റ്ഫോമിലേക്ക് പോകാൻ ലിഫ്റ്റില്‍ കയറിയതാണ് ഇവർ. സാങ്കേതിക തകരാറിനെ തുടര്‍ന്ന് തുറക്കാനാവാതെ വന്നതോടെ റെയില്‍വേ പൊലീസും അഗ്നിരക്ഷാ സേനയും ലിഫ്റ്റ് പൊളിച്ചാണ് ഏഴ് പേരേയും പുറത്തിറക്കിയത്. ലിഫ്റ്റ് പൊളിച്ച് ചെറിയ വിളളലുണ്ടാക്കി അതിലൂടെ ഭക്ഷണവും വെള്ളവും നല്‍കി യാത്രക്കാര്‍ക്ക് ആശ്വാസം പര്‍ന്നതിനു ശേഷമാണ് വാതില്‍ പൂര്‍ണമായും പൊളിച്ച് എല്ലാവരേയും പുറത്ത് ഇറക്കിയത്. തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ കുടുംബവും മഞ്ചേരി കാവനൂർ സ്വദേശി രണ്ടംഗ കുടുംബവുമാണ് ലിഫ്റ്റില്‍ കുടുങ്ങിയത്.

PREV
Read more Articles on
click me!

Recommended Stories

സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ
'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി