POCSO case : ഇടുക്കിയിൽ എട്ട് വയസുകാരിയെ നാല് വർഷം പീഡിപ്പിച്ച പ്രതിക്ക് 50 വർഷം തടവ്

Published : Dec 23, 2021, 05:53 PM ISTUpdated : Dec 23, 2021, 06:00 PM IST
POCSO case : ഇടുക്കിയിൽ എട്ട് വയസുകാരിയെ നാല് വർഷം പീഡിപ്പിച്ച പ്രതിക്ക് 50 വർഷം തടവ്

Synopsis

ശിക്ഷകളെല്ലാം ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണം

ഇടുക്കി: എട്ട് വയസ്സുകാരിയെ നാല് വർഷം പീഡിപ്പിച്ച പ്രതിക്ക് 50 വർഷം തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ. തങ്കമണി സ്വദേശി സോജനാണ് ശിക്ഷിക്കപ്പെട്ടത്. 12 വയസിൽ താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് 20 വർഷം തടവാണ് ശിക്ഷ. ഒന്നിൽ കൂടുതൽ തവണ കുറ്റം ആവർത്തിച്ചതിനാണ് 20 വർഷം തടവ്. ക്രൂരമായ പീഡനത്തിന് അഞ്ചു വർഷം എന്നിങ്ങനെയാണ് ശിക്ഷ.

എന്നാൽ ശിക്ഷകളെല്ലാം ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണം. 50000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദ്ദേശിച്ചു. 2017 ലാണ് തങ്കമണി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

PREV
click me!

Recommended Stories

തൃശൂർ മുതൽ കാസ‍ർകോട് വരെ നാളെ സമ്പൂർണ അവധി; രണ്ടാംഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ, അറിയേണ്ടതെല്ലാം
ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'