
തിരുവനന്തപുരം: തിരുവനന്തപുരത്ത് 800 കിലോയോളം അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നെയ്യാറ്റിന്‍കര കാരക്കോണത്താണ് ഏകദേശം 800 കിലോയോളം വരുന്ന മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി കുഴിച്ച് മൂടിയത്. റോഡരികില്‍ ഇരുന്ന് വില്‍ക്കുന്നവരാണ് കേടായ മീന്‍ വിറ്റത്. കുന്നത്തുകാൽ പഞ്ചയത്തിൽ തമിഴ്നാട് കേരള അതിർത്തി പ്രദേശമായ കൂനൻ പനയിലാണ് റോഡരികിലായി അഴുകിയ മത്സ്യ കച്ചവടം നടന്നത്.
വീട്ടിൽ വാങ്ങി കൊണ്ടുപോയ മത്സ്യത്തിൽ നിന്നും പുഴുകൾ പുറത്തേക്ക് വരുന്നത് കണ്ടാണ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്. തുടർന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയപ്പോൾ ഏകദേശം ഒരു മാസം പഴക്കമുള്ള മത്സ്യമാണെന്നും രാസവസ്തു ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി. തുടർന്ന് ആരോഗ്യ പ്രവർത്തകർ പഞ്ചായത്തിന് നോട്ടിസ് നൽകി. റോഡ് ഗതാഗതം തടസപ്പെടുത്തിയാണ് പ്രദേശത്ത് മത്സ്യകച്ചവടം നടത്തി വരുന്നത്. ഇതിനെതിരെയും നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.
കൊട്ടാരക്കരയിൽ മൂന്ന് ഹോട്ടലുകളും ഏഴ് ബേക്കറികളും പൂട്ടിച്ചു, ചന്തയില്‍ നിന്ന് പുഴുവരിച്ച ഉണക്കമീന്‍ പിടിച്ചെടുത്തു
കൊല്ലം: ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയെ തുടർന്ന് കൊട്ടാരക്കരയിൽ മൂന്ന് ഹോട്ടലുകളും ഏഴ് ബേക്കറികളും പൂട്ടിച്ചു. ചന്തയില്‍ നിന്ന് പുഴുവരിച്ച ഉണക്കമീന്‍ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിലും രേഖകളില്ലാതെയും പ്രവര്‍ത്തിച്ച ഹോട്ടലുകളും ബേക്കറികളുമാണ് പൂട്ടിച്ചത്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിൽ പ്രവര്‍ത്തിച്ചിരുന്ന ബേക്കറികള്‍ക്കും ഹോട്ടലുകള്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല. കോട്ടയം ജില്ലയിലെ പാലായിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് 10 സ്ഥലങ്ങളിൽ പരിശോധന നടത്തി. രണ്ടു സ്ഥാപനങ്ങൾക്ക് പിഴ അടക്കാൻ നോട്ടീസ് നൽകി. ജില്ലയിൽ പരിശോധന തുടരുകയാണ്.
പരിശോധന കർശനം, ആലപ്പുഴയിൽ 25 കിലോ പഴകിയ മത്തി പിടികൂടി, ഹോട്ടൽ പൂട്ടി