സിപിഎം സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേർ; വീണ ജോർജ് ക്ഷണിതാവ്, സൂസൻ കോടി പുറത്ത്

Published : Mar 09, 2025, 01:42 PM ISTUpdated : Mar 09, 2025, 02:17 PM IST
 സിപിഎം സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേർ; വീണ ജോർജ് ക്ഷണിതാവ്, സൂസൻ കോടി പുറത്ത്

Synopsis

വയനാട്ടിൽ നിന്ന് കെ റഫീഖ്, എറണാകുളത്തുനിന്നും എം അനിൽ കുമാർ, കോഴിക്കോട് നിന്നും എം മെഹബൂബിനേയും വി വസീഫിനേയും മലപ്പുറത്ത് നിന്നും വിപി അനിൽ, പാലക്കാട് നിന്നും കെ ശാന്തകുമാരിയേയും പുതിയ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.   

കൊല്ലം: സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആർ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആലപ്പുഴയിൽ നിന്ന് കെ പ്രസാദ്, കണ്ണൂരിൽ നിന്ന് വികെ സനോജ്, പിആർ രഘുനാഥിനെ കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും ഡികെ മുരളി, കൊല്ലത്ത് നിന്ന് എസ് ജയമോഹൻ, വയനാട്ടിൽ നിന്ന് കെ റഫീഖ്, എറണാകുളത്തുനിന്നും എം അനിൽ കുമാർ, കോഴിക്കോട് നിന്നും എം മെഹബൂബിനേയും വി വസീഫിനേയും മലപ്പുറത്ത് നിന്നും വിപി അനിൽ, പാലക്കാട് നിന്നും കെ ശാന്തകുമാരിയേയും പുതിയ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. 

അതേസമയം, പത്തനംതിട്ടയിൽ നിന്ന് ആരെയും ഉൾപ്പെടുത്തിയില്ല. മന്ത്രി വീണാ ജോർജ്ജിനെ ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജോൺ ബ്രിട്ടാസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം സിപിഎം വിഭാ​ഗീയതയെ തുടർന്ന് സൂസൻ കോടി പുറത്തായി. കരുനാഗപ്പള്ളി വിഭാഗീയതയിലാണ് നടപടി. ശാന്തകുമാരിയും ആർ ബിന്ദുവുമാണ് പുതിയ വനിതാ അം​ഗങ്ങൾ. ബിജു കണ്ടക്കൈ, ജോൺ ബ്രിട്ടാസ്, എം രാജ​ഗോപാൽ, കെ റഫീഖ്, എം മഹബൂബ്, വിപി അനിൽ, കെവി അബ്ദുൾ ഖാദർ, എം പ്രകാശൻ മാസ്റ്റർ, വികെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആർ ബിന്ദു, എം അനിൽകുമാർ, കെ പ്രസാദ്, ടിആർ രഘുനാഥ്, എസ് ജയമോഹൻ, ഡികെ മുരളി എന്നിവരാണ് പുതുമുഖങ്ങൾ.

സംസ്ഥാന കമ്മിറ്റി അം​ഗങ്ങൾ‌

പിണറായി വിജയൻ, എം വി ​ഗോവിന്ദൻ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, കെ കെ ശൈലജ, എളമരം കരീം, ടി പി രാമകൃഷ്ണൻ, കെ എൻ ബാല​ഗോപാൽ, പി രാജീവ്, കെ രാധാകൃഷ്ണൻ, സി എസ് സുജാത, പി സതീദേവി, പി കെ ബിജു, എം സ്വരാജ്, പി എ മു​ഹമ്മദ് റിയാസ്, കെ, കെ ജയചന്ദ്രൻ, വി എൻ വാസവൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ, കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാ​ഗേഷ്, ടി വി രാജേഷ്, എ എൻ ഷംസീർ, സി കെ ശശീന്ദ്രൻ, പി മോഹനൻ മാസ്റ്റർ, എ പ്രദീപ് കുമാർ, ഇ എൻ മോഹൻ​ദാസ്, പി കെ സൈനബ, സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, എം ബി രാജേഷ്, എ സി മൊയ്തീൻ, സി എൻ മോഹനൻ, കെ ചന്ദ്രൻ പിള്ള, സി എം ദിനേശ്മണി, എസ് ശർമ, കെ പി മേരി, ആർ നാസർ, സി ബി ചന്ദ്രബാബു, കെ പി ഉദയബാനു, എസ് സുദേവൻ, ജെ മേഴ്സികുട്ടിയമ്മ, കെ രാജ​ഗോപാൽ, എസ് രാജേന്ദ്രൻ, കെ സോമപ്രസാദ്, എം എച്ച് ഷാരിയാർ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എം എം വര്‍​ഗീസ്, ഇ ന്‍ സുരേഷ് ബാബു, പാനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹിം, വി പി സാനു, ഡോ.കെ എന്‍ ​ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍.

17 അംഗ സെക്രട്ടറിയേറ്റിൽ കെകെ ശൈലജ, എംവി ജയരാജൻ, സിഎൻ മോഹനൻ എന്നിവരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. എംബി രാജേഷ്, പി ജയരാജൻ, കടകംപള്ളി, ഉദയഭാനു, പി ശശി എന്നീ നേതാക്കൾ പരിഗണിക്കപ്പെട്ടില്ല.

വാടകയ്ക്കെടുത്ത കടമുറിയിൽ 50 ചാക്കുകൾ; പൊലീസ് ഒരോന്നായി പൊട്ടിച്ചു; ലക്ഷങ്ങൾ വിലയുള്ള ലഹരിവസ്തുക്കൾ പിടിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെളിപ്പെടുത്തലിന് ശേഷമുള്ള ആദ്യ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്, കുഞ്ഞികൃഷ്ണന് എതിരെ സിപിഎമ്മിൽ നടപടി ഉണ്ടായേക്കും
എംസി റോഡിൽ തിരുവല്ല മുത്തൂരിൽ വാഹനാപകടം, ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, 30 പേർക്ക് പരിക്ക്