പൊലീസ് എത്തുന്നതിന് മുൻപ് പ്രതിയായ വഞ്ചിക്കോവിൽ സ്വദേശി ദീപു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
കൊല്ലം: കൊല്ലം ഇരവിപുരം വഞ്ചിക്കോവിലിൽ 50 ചാക്ക് നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. ഇരവിപുരം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി ലഹരി വസ്തുക്കൾ പിടികൂടിയത്. വാടകയ്ക്ക് എടുത്ത കടമുറിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പൊലീസ് എത്തുന്നതിന് മുൻപ് പ്രതിയായ വഞ്ചിക്കോവിൽ സ്വദേശി ദീപു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണ്. വിപണിയിൽ 23 ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
എംആർഐ ടെക്നീഷ്യനായ യുവതി എംആർഐ മുറിയിൽ കയറുമ്പോഴെല്ലാം വയറ്റിലൊരു ചലനം; ഒടുവിൽ കാരണം കണ്ടെത്തി
