Latest Videos

മൂവാറ്റുപുഴയിൽ 9 പേര്‍ക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ വഴിത്തിരിവ്; ആക്രമിച്ചത് വളര്‍ത്തു നായയെന്ന് നഗരസഭ

By Web TeamFirst Published May 9, 2024, 12:04 PM IST
Highlights

വളര്‍ത്തു നായയാണ് ആക്രമിച്ചതെന്ന് നായയുടെ ഉടമയും സമ്മതിച്ചുവെന്ന് നഗരസഭ പറഞ്ഞു. നായയുടെ ഉടമയ്ക്കെതിരെ കേസ് നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകായണെന്നും അധികൃതര്‍ വ്യക്തമാക്കി

തൊടുപുഴ: മൂവാറ്റുപുഴയിൽ  ഒമ്പതു പേര്‍ക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ വിശദീകരണവുമായി നഗരസഭ. ഒമ്പതുപേരെയും തെരുവുനായ് ആക്രമിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ആക്രമിച്ചത് തെരുവുനായ് അല്ലെന്നും വളര്‍ത്തു നായ ആണ് ആക്രമിച്ചതെന്നും നഗരസഭ വ്യക്തമാക്കി. നായയുടെ ചങ്ങല അഴിഞ്ഞുപോവുകയായിരുന്നു. വളര്‍ത്തു നായയാണ് ആക്രമിച്ചതെന്ന് നായയുടെ ഉടമയും സമ്മതിച്ചുവെന്ന് മൂവാറ്റുപുഴ നഗരസഭ അധികൃതര്‍ പറഞ്ഞു.

നായയുടെ ഉടമയ്ക്കെതിരെ കേസ് നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകായണെന്നും അധികൃതര്‍ വ്യക്തമാക്കി. നായയുടെ ആക്രമത്തില്‍ പരിക്കേറ്റ് ഒമ്പതുപേരാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. കുട്ടികളടക്കമുള്ളവര്‍ക്കാണ് കടിയേറ്റത്. അമ്പലത്തിൽ പോയവരും മദ്രസയിൽ പോയി മടങ്ങി വരുകയായിരുന്ന കുട്ടികൾക്കും ജോലിക്ക് ഇറങ്ങിയവർക്കുമാണ് നായയുടെ ആക്രമണമുണ്ടായത്. 

കോഴിക്കോട് നാദാപുരത്ത് തെരുവുനായ് ആക്രമണം

മൂവാറ്റുപുഴയിലെ സംഭവത്തിന് പിന്നാലെ കോഴിക്കോട് നാദാപുരത്ത് തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. 63 വയസുകാരി ആയിഷു, 65 വയസുകാരിയായ നാരായണി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആയിഷുവിന്‍റെ ഇരു കൈകൾക്കും മുഖത്തുമാണ് കടിയേറ്റത്. നാരായണിയുടെ കാലിനാണ് കടിയേറ്റത്. ഇരുവരും നാദാപുരം ഗവ: ആശുപത്രിയിൽ ചികിൽസ തേടി. രാവില ഒമ്പതരയോടെ കനാൽ റോഡിലാണ് സംഭവം.

വിറക് ശേഖരിക്കാനെത്തിയപ്പോൾ കണ്ടത് മനുഷ്യൻെറ അസ്ഥികൂടം; സംഭവം കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായുള്ള ഭൂമിയിൽ

 

click me!