പതിനാറുകാരിക്ക് രാത്രി പിറന്നാള്‍ കേക്കുമായി എത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം, പോക്സോ കേസ്

Published : May 09, 2024, 10:58 AM ISTUpdated : May 09, 2024, 02:36 PM IST
പതിനാറുകാരിക്ക് രാത്രി പിറന്നാള്‍ കേക്കുമായി എത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം, പോക്സോ കേസ്

Synopsis

കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് മര്‍ദനമേറ്റത്

പത്തനംതിട്ട:പെൺകുട്ടിയെ കാണാൻ കൊല്ലം തേവലക്കരയിലെ ബന്ധുവീട്ടിലെത്തിയ യുവാവിന് ക്രൂരമർദ്ദനമെന്ന് പരാതി. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാഫിനാണ് ദേഹമാസകലം പരിക്കേറ്റത്. 16 കാരിക്ക് പിറന്നാൾ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവമെന്നും യുവാവ് പറയുന്നു.കെട്ടിതൂക്കിയിട്ട് മർദ്ദിച്ചെന്നാണ് യുവാവിന്‍റെ പരാതി. ചൊവ്വാഴ്ച രാത്രി കൊല്ലം തേവലക്കരയിലുള്ള 16 കാരിയുടെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് സംഭവം. പിറന്നാൾ കേക്കുമായി രാത്രിയിൽ അവിടെയെത്തി. ബന്ധുക്കൾ തടഞ്ഞുവെച്ച് മർദ്ദിച്ചെന്ന് മുഹമ്മദ് നഹാഫ് പറയുന്നു.അതേസമയം, വീട്ടില്‍ അതിക്രമിച്ചുകയറി 16 കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന ബന്ധുക്കളുടെ പരാതിയിൽ യുവാവിനെതിരെ തെക്കുംഭാഗം പൊലീസ് പോക്സോ കേസ് എടുത്തിട്ടുണ്ട്. മർദ്ദനമേറ്റെന്ന യുവാവിന്‍റെ പരാതി ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.

 

PREV
click me!

Recommended Stories

'സംസാരിക്കുന്നത് അതിജീവിതയുടെ വീട്ടിൽ ഇരുന്ന്, അമ്മ ഈ വിധി ആഘോഷിക്കും, മരണം വരെ അവൾക്ക് ഒപ്പം'; പ്രതികരിച്ച് ഭാഗ്യ ലക്ഷ്മി
'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും