നാലുമാസം മുമ്പ് വിറക് ശേഖരിക്കാൻ പോയ പ്രദേശവാസിയെ കാണാതായിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നല്‍കി

പാലക്കാട്:പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ വൈകിട്ട് പ്രദേശത്ത് വിറക് ശേഖരിക്കാൻ എത്തിയ നാട്ടുകാരാണ് അസ്ഥികൂടം കണ്ടത്. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും എത്തി അസ്ഥികൂടം കസ്റ്റഡിയിലെടുത്തു.

പ്രദേശത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തി. നാലുമാസം മുമ്പ് വിറക് ശേഖരിക്കാൻ പോയ പ്രദേശവാസിയെ കാണാതായിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നല്‍കി. അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ കസബ പൊലീസ് അന്വേഷണം തുടങ്ങി. അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോകും.

കാരക്കോണം മെഡിക്കൽ കോഴ; സിഎസ്ഐ സഭാ മുൻ മോഡറേറ്റര്‍ അടക്കം 4 പ്രതികള്‍, കുറ്റപത്രം നല്‍കി ഇഡി

Kerala SSLC exam result 2024 | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live