
കൊച്ചി: അപകടത്തിൽ പരിക്കേറ്റ് ആറ് മാസമായി കോമ സ്ഥിതിയിലായ 9 വയസുകാരിയുടെ ദുരവസ്ഥയില്‍ സംസ്ഥാന സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി. പൊലീസും മോട്ടോർ വാഹന വകുപ്പും ഉടൻ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സിസിടിവി പരിശോധിച്ച് അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തണമെന്നും കുട്ടിക്ക് സർക്കാർ ധനസഹായം ലഭ്യമാക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും
ഏഷ്യാനെറ്റ് ന്യൂസാണ് വടകരയിൽ അപകടത്തെ തുടർന്ന് ദുരിതത്തിലായി 9 വയസ്സുകാരിയുടെ ജീവിതം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ഹൈക്കോടതി നേരത്തെ സ്വമേധയ കേസെടുത്തിരുന്നു. ഒൻപത് വയസുകാരിയുടെ ദുരിതവും പൊലീസ് അനാസ്ഥയും സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയായിരുന്നു ഹൈക്കോടതി നടപടി. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് 9 വയസ്സുകാരി ദൃഷാന ചികിത്സയിൽ കഴിയുന്നത്. കുട്ടിയെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ കാർ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. വടകര ചോറോട് നടന്ന അപകടത്തിൽ കുട്ടിയുടെ മുത്തശ്ശിയും മരിച്ചിരുന്നു. നിർധന കുടുംബം ആറ് മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കഴിയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam