ബിഎംഎസ് പണിമുടക്ക് സർവ്വീസിനെ ബാധിച്ചില്ല,94.5 % ബസ്സുകളും നിരത്തിലിറങ്ങിയെന്ന് കെഎസ്ആര്‍ടിസി

Published : May 08, 2023, 05:39 PM ISTUpdated : May 08, 2023, 05:53 PM IST
ബിഎംഎസ് പണിമുടക്ക് സർവ്വീസിനെ ബാധിച്ചില്ല,94.5 % ബസ്സുകളും നിരത്തിലിറങ്ങിയെന്ന് കെഎസ്ആര്‍ടിസി

Synopsis

കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്ത് 4328 സർവ്വീസുകൾ നടത്തിയപ്പോൾ ഒരു വിഭാ​ഗം ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച ഇന്ന് 4092 സർവ്വീസുകളും  നടത്താനായെന്നും വിശദീകരണം  

തിരുവനന്തപുരം:കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് സർവ്വീസിനെ ബാധിച്ചില്ല. ഏറ്റവും കൂടുതൽ  യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്ന തിങ്കളാഴ്ച പരമാവധി ബസുകൾ സർവ്വീസ് നടത്താൻ കെഎസ്ആർടിസിക്ക് കഴിഞ്ഞു. 94.5 % സർവ്വീസാണ് സംസ്ഥാന വ്യാപകമായി നടത്തിയത്.കഴിഞ്ഞ ആഴ്ച്ചയിൽ അവധി കഴിഞ്ഞ്  കൂടുതൽ സർവിസ് നടത്തിയ മെയ് 2 ന്   1819 സർവ്വീസുകൾ നടത്തിയ സൗത്ത് സോണിൽ ഇന്ന് 1732 സർവ്വീസുകളും (95%) , സെൻട്രൽ സോണിൽ 1438 ൽ 1270 ഉം (88%), നോർത്ത് സോണിൽ 1071 ൽ 1090 ഉം (102 %) സർവ്വീസുകൾ നടത്തി. കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്ത് 4328 സർവ്വീസുകൾ നടത്തിയപ്പോൾ ഒരു വിഭാ​ഗം ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച ഇന്ന് 4092 സർവ്വീസുകളും (94.5% ) നടത്താനായി.

ഏറ്റവും കൂടുതൽ ജനങ്ങൾ യാത്ര ചെയ്യുന്ന അവധികൾ കഴിഞ്ഞ് വരുന്ന തിങ്കളാഴ്ച്ച നടന്ന സമരം പൊതുജനങ്ങളെ ബാധിക്കാതെയും യാത്രാ ക്ലേശം ഇല്ലാതെയും കെ.എസ് ആർ ടി സി ക്ക് വരുമാന നഷ്ടം വരാതെയും ഏതാണ്ട് മുഴുവൻ സർവിസുകളും ഓപ്പറേറ്റ് ചെയ്യുന്നതിന് മുന്നോട്ടു വരികയും സഹകരിക്കുകയും ചെയ്ത  തൊഴിലാളികളെ അഭിനന്ദിക്കുന്നുവെന്ന് എംഡി ബിജു പ്രഭാകര്‍ പറഞ്ഞു.  

 ഇത്തരം ഘട്ടങ്ങളിൽ സ്ഥാപനത്തിന്‍റെ  ഉത്തമ താത്പര്യവും പൊതുജന താത്പര്യവും  മുൻ നിർത്തിയുള്ള എല്ലാവരുടെയും കൂട്ടായ അഭിനന്ദനാർഹമായ പ്രവർത്തനം കെഎസ്ആര്‍ടിസിയെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കരകയറ്റുവാനും  പ്രവർത്തനം മികവുറ്റതാക്കുന്നതിനും തദ്വാരാ ഗഡുക്കളായി വിതരണം ചെയ്യുന്ന ശമ്പളം ഒരുമിച്ച് നൽകുന്നതിനും വഴി തുറക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത