കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു

Published : Jul 26, 2025, 08:34 AM IST
muhammed sayan

Synopsis

എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സയാൻ ആണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സയാൻ (14) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തു‌ടർന്ന് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാൻ. വിദ്യാർത്ഥി മരിച്ചതിനെ തുടർന്ന് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു.

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു