ടെറസിലെ സൈഡ് ഭിത്തിയിൽ ഇരുന്ന് ഫോൺ ചെയ്യവേ താഴെ വീണു, നാ​ഗലശേരിയിൽ 29കാരന് ​ഗുരുതര പരിക്ക്

Published : Jun 26, 2026, 09:41 PM IST
accident

Synopsis

അബദ്ധത്തിൽ ഇയാൾ മുകളിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ടെറസിൻ്റെ സൈഡ് ഭിത്തിയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ താഴേക്ക് വീണതാകാമെന്നാണ് നിഗമനം.

പാലക്കാട് നാഗലശ്ശേരി പഞ്ചായത്ത് കെട്ടിടത്തിന് സമീപത്തെ ഇരുനില കെട്ടിടത്തിന് മുകളിൽ നിന്ന് താഴെവീണ് യുവാവിന് ഗുരുതര പരിക്ക്. അതീവ ഗുരുതരാവസ്ഥയിൽ യുവാവ് വെൻ്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. പാലക്കാട് കഞ്ചിക്കോട് സ്വദേശി ശ്യാം പ്രസാദിനാണ് (29) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. സോളാർപാനൽ ഫിറ്റിങ് ജോലികൾക്കായി കൂറ്റനാടെത്തിയ ശ്യാം നാഗലശേരി പഞ്ചായത്തിന് തൊട്ടരികിലെ ഇരുനില കെട്ടിടത്തിലായിരുന്നു താമസം. താമസിക്കുന്ന മുറിയിൽ നിന്നും ശ്യാം ഫോൺ ചെയ്യുന്നതിനായി കെട്ടിടത്തിൻ്റെ ടെറസിലേക്ക് പോവുകയായിരുന്നു. അബദ്ധത്തിൽ ഇയാൾ മുകളിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ടെറസിൻ്റെ സൈഡ് ഭിത്തിയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ താഴേക്ക് വീണതാകാമെന്നാണ് നിഗമനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തും ആ പിന്തുണ നല്ലവണ്ണം കിട്ടി'; വിഎം സുധീരനെ പരോക്ഷമായി വിമർശിച്ച് കെ. ബാബു
വിലങ്ങാട് വാളൂക്ക് വനമേഖലയിൽ യുവാക്കൾ കുടുങ്ങിയതായി സംശയം; എത്രപേരെന്ന് അവ്യക്തം, തെരച്ചിൽ പുരോ​ഗമിക്കുന്നു