'ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങള്‍', ഇരുകൂട്ടരുടെയും ചര്‍ച്ച അപകടകരമെന്ന് റഹീം

Published : Feb 18, 2023, 02:58 PM ISTUpdated : Feb 18, 2023, 03:00 PM IST
'ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങള്‍', ഇരുകൂട്ടരുടെയും ചര്‍ച്ച അപകടകരമെന്ന് റഹീം

Synopsis

ആര്‍എസ്‍എസുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രിയും ഇന്നലെ അതിരൂക്ഷമായി വിമർശിച്ചിരുന്നു.

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി - ആര്‍എസ്എസ് ചര്‍ച്ച അപകടകരമെന്ന് എ എ റഹീം എംപി. ഗൂഢാമായ ചര്‍ച്ചയില്‍ രാജ്യത്തിന് ആശങ്കയുണ്ട്. രണ്ടുപേരും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് തെളിഞ്ഞെെന്നും റഹീം പറഞ്ഞു. ആര്‍എസ്‍എസുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രിയും ഇന്നലെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. സംഘപരിവാറുമായി ചർച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നതാണ്. ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം. ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് ചർച്ച നടത്തിയതെന്ന വാദം വിചിത്രമാണ്.  ചർച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം