എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ ബാഗ്, ലഘുലേഖകളും മൊബൈലും പെട്രോളിന് സമാനമായ ദ്രാവകവും ബാഗിനുള്ളിൽ

Published : Apr 03, 2023, 07:05 AM ISTUpdated : Apr 03, 2023, 08:13 AM IST
എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ ബാഗ്, ലഘുലേഖകളും മൊബൈലും പെട്രോളിന് സമാനമായ ദ്രാവകവും ബാഗിനുള്ളിൽ

Synopsis

ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ പെട്രോള്‍ ഒഴിച്ച് അക്രമി തീ കൊളുത്തുകയായിരുന്നു. തീ പടര്‍ന്നതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

കോഴിക്കോട് : ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട അക്രമിക്കായി തെരച്ചില്‍ ഊര്‍ജിതം. ചുവന്ന ഷർട്ടും,തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ പെട്രോള്‍ ഒഴിച്ച് അക്രമി തീ കൊളുത്തുകയായിരുന്നു. തീ പടര്‍ന്നതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ട്രെയിൻ നിർത്തിയ സമയത്ത് പുറത്തേക്കിറങ്ങി രക്ഷപ്പെട്ടതായാണ് സൂചന. അതിനിടെ, എലത്തൂർ റെയിൽവേ സ്റ്റേഷൻ സമീപം ട്രാക്കിൽ ബാഗ് കണ്ടെത്തി. ട്രെയിനിൽ അക്രമം നടത്തിയ ആളുടേതാണ് ബാഗെന്നാണ് സംശയം.‌ ബാഗിൽ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈൽ ഫോണുകളും കണ്ടെത്തിയതായാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. 

അപ്രതീക്ഷിത ആക്രമണമാണ് നടന്നതെന്നും പ്രകോപനമൊന്നുമില്ലാതെ അക്രമിയെത്തി യാത്രക്കാർക്ക് മേൽ പെട്രോളൊഴിച്ച് തീയിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്.  സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അക്രമിക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. തീവ്രവാദവിരുദ്ധ സ്ക്വാഡും വിവരങ്ങൾ ശേഖരിച്ചു. 

രാത്രി 9.30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടിവില്‍ നടുക്കുന്ന സംഭവങ്ങളുടെ തുടക്കം. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിലെ ഡി2 കോച്ചില്‍ നിന്ന് ഡിവണ്‍ കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമിയെത്തി. തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു. എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ചീറ്റിച്ച ശേഷം പൊടുന്നനെ തീയിട്ടു. തീ ഉയര്‍ന്നപ്പോള്‍ നിലവിളച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡിവണ്‍ കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. അക്രമി അപ്പേഴേക്കും ഓടി മറഞ്ഞു. പരിഭ്രാന്തരായ യാത്രക്കാർ , ട്രെയിനിന്റെ പിൻഭാഗത്തേക്ക് ഓടി നിർത്തിയ ട്രെയിൻ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിർത്തിയാണ് ആന്പുലൻസുകളിലേക്ക് പൊള്ളലേറ്റവരെ മാറ്റിയത്. 

എലത്തൂർ ട്രെയിൻ ആക്രമണത്തിൽ ദുരൂഹത; പൊള്ളലേറ്റത് 9 പേർക്ക്, നാല് പേരുടെ നില ഗുരുതരം, ട്രാക്കിൽ 3 മൃതദേഹങ്ങൾ

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരിചയമില്ലാത്ത നമ്പറിൽ നിന്ന് അമ്മയ്ക്ക് കോൾ, ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല; 14കാരിയുടെ അരുംകൊല, പൊലീസിനെ ഞെട്ടിച്ച് 16കാരന്‍റെ മൊഴി
കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം