
തിരുവനന്തപുരം: ദുർമന്ത്രവാദവും ആഭിചാരവും തടയാൻ സംസ്ഥാനത്ത് ബില്‍ തയാറാകുന്നു. നരബലി, ജീവനോടെയുള്ള സംസ്കാരം, മരണകാരണമാകുന്ന പ്രവൃത്തികള്‍ എന്നിവക്ക് ബില്ലില്‍ ജീവപര്യന്തം ശിക്ഷ ശുപാർശ ചെയ്യുന്നു. പത്തനംതിട്ട ഇലന്തൂരിലെ നരബലിക്ക് പിന്നാലെയാണ് ബില്ല് തയാറാക്കാനുള്ള വിദ്ഗ്ധ സമിതിയെ നിയോഗിച്ചത്. മാരകമായി പരിക്കേല്‍പ്പിക്കുന്നതും ആഭിചാര ക്രിയകളുടെ പേരില്‍ ലൈംഗികാതിക്രമം നടത്തുന്നതിനും ജീവന് ഹാനികരമാവുന്ന പദാർത്ഥങ്ങള്‍ കഴിപ്പിക്കുന്നതിനും പത്ത് വർഷം തടവും ശുപാർശ ചെയ്യുന്നുണ്ട്. ബാധയൊഴിപ്പിക്കാനായി ഉള്ള മർദനത്തിന് 7 വർഷം തടവാണ് കരട് ബില്ലില്‍ ഉള്ളത്. എന്നാല്‍, ബില്‍ എപ്പോള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നതില്‍ തീരുമാനമെടുത്തിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam