മാസപ്പടി വിവാദം: ഞങ്ങളുടെ പാർട്ടിയിൽ വിവാദം ഉണ്ടാക്കാൻ നിങ്ങൾ ശ്രമിക്കേണ്ടെന്ന് രാജീവ്‌ ചന്ദ്രശേഖർ, 'കോൺഗ്രസും സിപിഎമ്മും അത് ചെയ്യുന്നു'

Published : Sep 26, 2026, 01:14 PM IST
Rajeev Chandrasekhar

Synopsis

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വി മുരളീധരൻ കാര്യങ്ങൾ പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഞങ്ങളുടെ പാർട്ടിയിൽ വിവാദം ഉണ്ടാക്കാൻ നിങ്ങൾ ശ്രമിക്കേണ്ടെന്ന് രാജീവ്‌ ചന്ദ്രശേഖർ

കൊല്ലം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വി മുരളീധരൻ കാര്യങ്ങൾ പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഞങ്ങളുടെ പാർട്ടിയിൽ വിവാദം ഉണ്ടാക്കാൻ നിങ്ങൾ ശ്രമിക്കേണ്ട. കോൺഗ്രസും സിപിഎമ്മും അത് ചെയ്യുന്നുണ്ട്. പിണറായി വിജയൻ ജയിലിൽ പോകണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഒരു പ്രസന്റേഷൻ നടത്തി. എസ്ഐആറിൽ രാഹുൽ ഗാന്ധിക്കും സംസ്ഥാനത്തെ നേതാക്കൾക്കും രണ്ട് അഭിപ്രായമാണ്. രാഹുൽ ഗാന്ധി വലിയ ഫ്രോഡ്. എസ്ഐആർ വഴിയാണ് അവരെ തോൽപ്പിക്കുന്നത് എന്നാണ് ഇപ്പോഴത്തെ വാദം. നിങ്ങളെ ജനങ്ങൾ തോൽപ്പിക്കുന്നത് അഴിമതിയും വികസന മുരടിപ്പും കാരണമാണെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

എസ്ഐആർ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. രാഹുൽ ഗാന്ധി വർഷങ്ങളായി ഫ്രോഡ് സ്‌റ്റേറ്റ്മെൻ്റുകളുമായി നടക്കുകയാണ്. ഇലക്ഷൻ കമ്മീഷനിലെ അഭിപ്രായ വ്യത്യാസം വീഴ്ചയല്ല. അത് ജനാധിപത്യമാണ്. മൂന്നു പേർ ചർച്ച ചെയ്‌താൽ പല അഭിപ്രായങ്ങൾ ഉണ്ടാകും. അത് മുന്നിൽ വെച്ച് ഇവിടെന്തോ പ്രശ്നം ഉണ്ടെന്ന തിയറിക്ക് അടിസ്ഥാനമില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

38 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് മറ്റന്നാള്‍; സർക്കാരിനെ കാത്തിരിക്കുന്നത് എന്ത്?, നിയമസഭാ തെരഞ്ഞെടുപ്പ് ആവർത്തിക്കുമോ?
ഫോണ്‍ നശിപ്പിച്ചതിനെച്ചൊല്ലിയ തര്‍ക്കത്തിന് പിന്നാലെ വിദ്യാര്‍ത്ഥിനിക്ക് നേരെ ക്രൂര ആക്രമണം, യുവാവ് അറസ്റ്റില്‍