
തിരുവനന്തപുരം : 14 സർവ്വകലാശാലകളുടേയും ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുക. ഗവർണർക്ക് പകരം വിദ്യാഭ്യാസ വിദഗ്ധനെ ചാൻസലർ ആക്കാനാണ് ബില്ലിലെ വ്യവസ്ഥ. ഭരണഘടനാ പദവിയുള്ള ഗവർണർക്ക് കൂടുതൽ ചുമതല വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മാറ്റമെന്നാണ് ബില്ലിലെ വിശദീകരണം.
ഇംഗ്ലീഷ് പരിഭാഷയിലുള്ള ബിൽ അവതരണത്തിന് ഗവർണർ മുൻകൂർ അനുമതി നൽകിയിരുന്നു. ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിർക്കും. ബില്ലിന്മേൽ ചൂടേറിയ വാദപ്രതിവാദങ്ങൾക്കാണ് സാധ്യത. ചർച്ചക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിടുന്ന ബിൽ 13 ന് പാസ്സാക്കാനാണ് സർക്കാർ നീക്കം. ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടിരുന്നില്ല. സമാന നിലയിൽ ബില്ലിലും ഗവർണർ ഒപ്പിടാൻ ഇടയില്ല
നിയസഭയിൽ ചാൻസ്ലർ ബിൽ അവതരണത്തിന് ഗവർണറുടെ അനുമതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam