
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞു അപകടം. ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്താണ് ലോറി ഓവുചാലിലേക്ക് ചരിഞ്ഞു അപകടമുണ്ടായത്. കർണാടകയിൽ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് മറിഞ്ഞത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം.
ഡ്രൈവറുടെ സമയോജിതമായ ഇടപെടൽ മൂലം വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ക്രെയിൻ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് ലോറി മാറ്റാനുള്ള ശ്രമം നടത്തിവരികയാണ്. ചെറിയ തോതിൽ ചുരത്തിൽ ഗതാഗത തടസ്സവും നേരിടുന്നുണ്ട്.
അതേസമയം, അരൂരില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് ഒരാൾക്ക് പരുക്ക്. ലോറി ഡ്രൈവർ ഈറോഡ് ചെട്ടി പാളയം ഗോപി (50) ക്കാണ് തലക്ക് പരിക്കേറ്റത്. ലോറി നിർത്തി രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ നിയന്ത്രണം തെറ്റിയ മിനിലോറി പിന്നിൽ ഇടിക്കുകയായിരുന്നു. ദേശീയ പാതയിൽ അരൂർ കെൽട്രോൺ കവലക്ക് തെക്കുവശത്ത് കഴിഞ്ഞ ദിവസമായിരുന്നു അപകടം.
കിണറിലെ പാറ പൊട്ടിക്കാന്‍ സ്ഫോടകവസ്തു; പൊട്ടിത്തെറിയില്‍ ചിതറിത്തെറിച്ച് തൊഴിലാളി, കേസ്
ചേർത്തലയിൽ നിന്ന് ചരക്ക് ഇറക്കി കാലിക്ക് ഈറോഡിലേക്ക് പോവുകയായിരുന്നു ലോറി. തിരുവനന്തപുരത്തു നിന്ന് തിരുപ്പൂരിലേക്ക് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്നു മിനിലോറി. മിനിലോറി ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ചു, ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; പത്തിലേറെ പേർക്ക് പരിക്ക്