ആരെങ്കിലും തീകൊളുത്തിയതാണോ എന്ന സംശയത്തിലാണ് പൊലീസ്.

കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങൾ കത്തിയത്. ഒരു ജീപ്പും കാറും ബുള്ളറ്റും പൂർണമായി കത്തി. ഒരു സ്കൂട്ടറും കാറും ഭാഗികമായി കത്തി നശിച്ചു. ആരെങ്കിലും തീകൊളുത്തിയതാണോ എന്ന സംശയത്തിലാണ് പൊലീസ്. കാപ്പാ കേസിലെ ഒരു പ്രതി സംശയത്തിന്റെ മുനയിലാണ്. വാഹനങ്ങൾക്ക് തീ കൊടുത്തത് കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീം ആണെന്ന സംശയത്തിലാണ് പൊലീസ്. ഇയാളുടെ സഹോദരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

രാഹുലിന്റെ വിമര്‍ശനങ്ങളില്‍ പാർലമെന്റ് പ്രക്ഷുബ്ധം; മാപ്പ് പറയണമെന്ന് ഭരണപക്ഷം, തിരിച്ചടിച്ച് കോൺഗ്രസ്

YouTube video player