കളമശ്ശേരി സ്ഫോടനം: വിദ്വേഷ പ്രചരണത്തിന് സന്ദീപ് വാരിയർക്കെതിരെ കേസെടുത്തു

Published : Oct 31, 2023, 08:36 PM ISTUpdated : Oct 31, 2023, 08:48 PM IST
കളമശ്ശേരി സ്ഫോടനം: വിദ്വേഷ പ്രചരണത്തിന് സന്ദീപ് വാരിയർക്കെതിരെ കേസെടുത്തു

Synopsis

എറണാകുളം റൂറൽ സൈബർ പൊലീസാണ്‌ കേസെടുത്തത്. കളമശേരി സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രചരണത്തിനെതിരെയാണ് പരാതി. 

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചരണത്തിന് ബിജെപി നേതാവ് സന്ദീപ് വാരിയർക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം റൂറൽ സൈബർ പൊലീസാണ്‌ കേസെടുത്തത്. കളമശേരി സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രചരണത്തിനെതിരെയാണ് പരാതി.

സമാനമായ പരാതിയിൽ വിദ്വേഷ പരാമർശം നടത്തിയതിന് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെയും, മറുനാടൻ മലയാളി യൂടൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. അനിൽ നമ്പ്യാർക്കെതിരെ എറണാകുളം റൂറൽ സൈബർ പൊലീസാണ്‌ കേസെടുത്തത്. യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിലാണ് പൊലീസ് നടപടി. 

ജോലി കഴിഞ്ഞ് വന്ന ഭാര്യയെ ഇടവഴിയിലിട്ട് വെട്ടിക്കൊല്ലാൻ ശ്രമം, കൊച്ചിയിൽ ഭർത്താവിന് 7 വർഷം തടവ് ശിക്ഷ

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനാണ് മറുനാടൻ മലയാളി യൂടൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ കോട്ടയം കുമരകം പൊലീസ് കേസെടുത്തത്. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് നടപടി. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. 

 

 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ