എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തേക്കും; പരാതിക്കാരി ഇന്ന് മൊഴി നൽകും, അന്വേഷിക്കട്ടേയെന്ന് എംഎൽഎ

Published : Oct 11, 2022, 06:35 AM ISTUpdated : Oct 11, 2022, 07:47 AM IST
എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തേക്കും; പരാതിക്കാരി ഇന്ന് മൊഴി നൽകും, അന്വേഷിക്കട്ടേയെന്ന് എംഎൽഎ

Synopsis

പരാതിയിൽ സ്ത്രീ ഉറച്ചു നിന്നാൽ എംഎൽഎക്ക് എതിരെ കേസ് എടുക്കാൻ സാധ്യത ഉണ്ട്

തിരുവനന്തപുരം : പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് എതിരെ പരാതി നൽകിയ സുഹൃത്തായ സ്ത്രീ ഇന്നു പൊലീസിന് വിശദമായ മൊഴി നൽകും.കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യവേ മർദിച്ചു എന്നാണ് സ്ത്രീയുടെ പരാതി. പരാതി നൽകിയ സ്ത്രീ മൊഴി നൽകാൻ തയ്യാറായിരുന്നില്ല.

പരാതിയിൽ സ്ത്രീ ഉറച്ചു നിന്നാൽ എംഎൽഎക്ക് എതിരെ കേസ് എടുക്കാൻ സാധ്യത ഉണ്ട്. സ്ത്രീയെ കാണാൻ ഇല്ലെന്നു ഉന്നയിച്ചു ഒരു സുഹൃത്തു പൊലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സ്ത്രീ പൊലീസിൽ ഇന്നലെ നേരിട്ട് എത്തിയത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് കുന്നപ്പള്ളി പ്രതികരിച്ചത്.

എൽദോസ് കുന്നപ്പിള്ളി എംഎൽഎ മർദിച്ചെന്ന് സ്ത്രീയുടെ പരാതി, ഒന്നും അറിയില്ലെന്ന് എംഎൽഎ; പൊലീസ് അന്വേഷണം

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം